കേന്ദ്ര ജീവനക്കാർക്ക് ക്ഷാമബത്ത മൂന്ന് ശതമാനം ഉയർത്തി
കേന്ദ്ര ജീവനക്കാർക്ക് ക്ഷാമബത്ത മൂന്ന് ശതമാനം ഉയർത്തി
Thursday, October 17, 2024 1:39 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ക്ഷാ​മ​ബ​ത്ത (ഡി​എ) മൂ​ന്ന് ശ​ത​മാ​നം ഉ​യ​ർ​ത്തി. ഇ​ന്ന​ലെ ന​ട​ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ ഡി​എ 50ൽ​നി​ന്ന് 53 ശ​ത​മാ​ന​മാ​യി വ​ർ​ധി​ക്കും.

ഏ​ഴാം കേ​ന്ദ്ര ശ​ന്പ​ള ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ഈ ​വ​ർ​ഷം ജൂ​ലൈ മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് വ​ർ​ധ​ന​. രാ​ജ്യ​വ്യാ​പ​ക​മാ​യി ഏ​ക​ദേ​ശം 49.18 ല​ക്ഷം കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും 64.89 ല​ക്ഷം പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭ്യ​മാ​കും.


2024 ജൂ​ലൈ മാ​സ​ത്തേ​ക്കു​ള്ള ഡി​എ വ​ർ​ധി​പ്പി​ച്ചു​ള്ള തീ​രു​മാ​നം വ​ന്ന​തോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ജൂ​ലൈ, ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലെ കു​ടി​ശി​ക​യും ല​ഭി​ക്കും. ഡി​എ വ​ർ​ധി​പ്പി​ച്ച​തി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് 9,448 കോ​ടി രൂ​പ​യു​ടെ അ​ധി​ക സാ​ന്പ​ത്തി​കച്ചെല​വു​ണ്ടാ​കും.

വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡി​എ വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ആ​ദ്യം കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡി​എ നാ​ലു ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഡി​എ 50 ശ​ത​മാ​ന​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.