കോൺഗ്രസ് എംഎൽഎ അജിത്പക്ഷത്ത്
Wednesday, October 16, 2024 2:25 AM IST
മുംബൈ: മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎ ഹിരമാൻ ഖോസ്കർ എൻസിപിയിൽ (അജിത് പവാർ) ചേർന്നു. നാസിക് ജില്ലയിലെ ഇഗത്പുരി മണ്ഡലത്തെയാണ് ഖോസ്കർ പ്രതിനിധീകരിക്കുന്നത്.
പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഖോസ്കറെ ആറു വർഷത്തേക്കു കോൺഗ്രസ് പുറത്താക്കി. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണു നടപടി.