ഡോക്ടറുടെ കൊലപാതകം: തുടരന്വേഷണ റിപ്പോർട്ട് തേടി
Wednesday, October 16, 2024 2:25 AM IST
ന്യൂഡൽഹി: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ പിജി ഡോക്ടർ കൊല്ലപ്പെട്ട കേസിൽ ഒരാൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും മറ്റുള്ളവരുടെ പങ്ക് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.
കേസിൽ പ്രതിയായ സിവിക് വൊളന്റിയർ സഞ്ജയ് റോയ്ക്കെതിരേ കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്പാകെ സിബിഐ വ്യക്തമാക്കി.