വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രാലയം
വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; റിപ്പോർട്ട് തേടി  ആഭ്യന്തര മന്ത്രാലയം
Thursday, October 17, 2024 1:39 AM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ 12ൽ ​അ​ധി​കം വി​മാ​ന​ങ്ങ​ൾ​ക്ക് വ്യാ​ജ​ബോം​ബ് ഭീ​ഷ​ണി ല​ഭി​ച്ച​തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ട് തേ​ടി.

കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം, ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ), ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ (ഐ​ബി), എ​ന്നി​വ​രോ​ടാ​ണ് റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്. വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യോ​മ​യാ​ന മ​ന്ത്ര​ാല​യ​വു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി യോ​ഗം ഇ​ന്ന​ലെ ചേ​ർ​ന്നു. വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ലെ​യും ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം പ​ങ്കെ​ടു​ത്തി​രു​ന്നു. കേ​സി​ൽ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.


അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ങ്ങ​ൾ​ക്ക് അ​ട​ക്കം വ്യാ​ജ ഭീ​ഷ​ണി​സ​ന്ദേ​ശം എ​ത്തു​ന്ന​തി​നു പി​ന്നി​ൽ ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​മു​ണ്ടെ​ന്നാ​ണ് സം​ശ​യം. സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ​യാ​ണ് സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത്.

ഇ​തു​വ​രെ ല​ഭ്യ​മാ​യ മു​ഴു​വ​ൻ സ​ന്ദേ​ശ​ങ്ങ​ളും വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബോം​ബ് ഭീ​ഷ​ണി ല​ഭി​ച്ച ചി​ല സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും രാ​ജ്യ​ത്തി​നു പു​റ​ത്തു​നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ശ​യ​മു​ള്ള അ​ക്കൗ​ണ്ടു​ക​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.