മയക്കുമരുന്നുരഹിത കാന്പസ്; പ്രിൻസിപ്പൽമാർക്കു നിർദേശങ്ങളുമായി ആരോഗ്യ വാഴ്സിറ്റി വിസി
Thursday, April 3, 2025 2:06 AM IST
തൃശൂർ: മയക്കുമരുന്നുരഹിത കാന്പസുകൾ സൃഷ്ടിക്കാൻ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളുമായി അഫിലിയേറ്റഡ് കോളജുകളിലെ പ്രിൻസിപ്പൽമാർക്കു കത്തുനല്കി ആരോഗ്യ വാഴ്സിറ്റി വിസി ഡോ. മോഹനൻ കുന്നുമ്മൽ.
കാമ്പസുകളും ഹോസ്റ്റലുകളും മയക്കുമരുന്നുകളിൽനിന്നും മറ്റു ലഹരിവസ്തുക്കളിൽനിന്നും മുക്തമാണെന്ന് ഉറപ്പാക്കാൻ സമഗ്രമായ നടപടികൾ കൈക്കൊള്ളണം. ലക്ഷ്യം നിറവേറ്റാൻ പിടിഎ, വിദ്യാർഥി യൂണിയനുകൾ, എൻഎസ്എസ്, എൻസിസി, പോലീസ്, എക്സൈസ് എന്നിവയുമായി സഹകരിച്ചു പ്രവർത്തിക്കണം.
ലഹരിമുക്ത കാന്പസിനായെടുത്ത നടപടികൾ വിശദീകരിക്കുന്ന റിപ്പോർട്ട് സ്ഥാപനമേധാവികൾ രണ്ടാഴ്ചയ്ക്കുള്ളിൽ registrar @ kuhs.ac.in എന്ന വിലാസത്തിൽ സമർപ്പിക്കണമെന്നും വിസിയുടെ കത്തിൽ നിർദേശിക്കുന്നു.
വിസിയുടെ നിർദേശങ്ങളടങ്ങിയ കത്ത് സർവകലാശാല രജിസ്ട്രാറാണ് പ്രിൻസിപ്പൽമാർക്കു കൈമാറിയത്.