സാമ്പത്തികതട്ടിപ്പു കേസ്: പരാതിക്കാരനെതിരേ കേസുമായി മുന്നോട്ടുപോകുമെന്ന് ഷാന്‍ റഹ്മാന്
Thursday, April 3, 2025 2:06 AM IST
കൊച്ചി: സാമ്പത്തികതട്ടിപ്പു കേസില്‍ പരാതിക്കാരനെതിരേ സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. പരിപാടിയുടെ ഡയറക്ടറും കേസിലെ പരാതിക്കാരനുമായ നിജുരാജ് സാമ്പത്തികമായി തങ്ങളെ വഞ്ചിച്ചെന്നും വിഷയത്തില്‍ സത്യം മനസിലാക്കാതെയാണ് പലരും തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഷാൻ പറഞ്ഞു.
എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ താനും ഭാര്യയും കഴിഞ്ഞ 29ന് മൊഴി നല്‍കിയിട്ടുണ്ട്. കേസുമായി മുന്നോട്ടു പോകുകയാണ്.
തനിക്കും കുടുംബത്തിനും ജോലി ചെയ്യണം, ജീവിക്കണം. ദയവായി ഉപദ്രവിക്കരുതെന്നും യുട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ ഷാന്‍ റഹ്മാന് പറഞ്ഞു.