സാറാ ജോസഫിന്റെ ലോകങ്ങൾ: സാംസ്കാരിക പരിപാടി അഞ്ചിനും ആറിനും
Thursday, April 3, 2025 2:06 AM IST
തൃശൂർ: സാറാ ജോസഫിന്റെ ആറുപതിറ്റാണ്ടിലെ എഴുത്തും ജീവിതവും ആസ്പദമാക്കി ‘സാറാ ജോസഫിന്റെ ലോകങ്ങൾ: ജീവിതം, എഴുത്ത്, പ്രതിരോധം’ സാംസ്കാരികപരിപാടി സാഹിത്യ അക്കാദമിയിൽ അഞ്ച്, ആറ് തീയതികളിൽ നടത്തും.
അഞ്ചിനു രാവിലെ പത്തിനു കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യും. തെലുങ്ക് എഴുത്തുകാരി വോൾഗ, സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, എം. മുകുന്ദൻ, എൻ.എസ്. മാധവൻ, എം.വി. ശ്രേയാംസ്കുമാർ, ശാരദക്കുട്ടി, ഖദീജ മുംതാസ്, കെ. അജിത, ആസാദ്, പി. ബാലചന്ദ്രൻ എംഎൽഎ, പി.എൻ. ഗോപീകൃഷ്ണൻ, പെപ്പിൻ തോമസ്, ജീവൻകുമാർ, ഒ.പി. സുരേഷ് എന്നിവർ പ്രസംഗിക്കും.