ഹിമാചൽ മുഖ്യമന്ത്രി കേരളത്തിൽ
Thursday, April 3, 2025 2:06 AM IST
നെടുമ്പാശേരി: ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി നെടുമ്പാശേരിയിലെത്തി.
ആലപ്പുഴ ജില്ലയിലെ കലവൂർ മാരൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഇന്നു നടക്കുന്ന 42-ാമത് ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും.
വിമാനത്താവളത്തിൽ അൻവർ സാദത്ത് എംഎൽഎ, കെപിസിസിക്കുവേണ്ടി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, എഐസിസി അംഗം ജയ്സൺ ജോസഫ്, ടി.ജി. പത്മനാഭൻ നായർ എന്നിവർ ചേർന്നു സ്വീകരിച്ചു.