ഒടിടിപ്ലേ അവാര്‍ഡ്സില്‍ തിളങ്ങി മലയാളി താരങ്ങള്‍
Thursday, April 3, 2025 2:06 AM IST
കൊച്ചി: ഒടിടിപ്ലേ 2025 അവാര്‍ഡ്സില്‍ തിളങ്ങി മലയാളി താരങ്ങള്‍. മുംബൈ ജെഡബ്ല്യു മാരിയറ്റില്‍ നടന്ന ചടങ്ങില്‍ താരങ്ങളായ പാര്‍വതി തിരുവോത്ത്, നിമിഷ സജയന്, കനി കുസൃതി, നീരജ് മാധവ് എന്നിവര്‍ക്ക് മികച്ച ഒടിടി പ്രകടനങ്ങള്‍ക്കുള്ള അംഗീകാരം ലഭിച്ചു.
വെര്‍സറ്റൈല്‍ പെര്‍ഫോര്‍മര്‍ ഓഫ് ദ ഇയര്‍ പുരസ്കാരമാണ് കനി കുസൃതിക്കു ലഭിച്ചത്. മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ് പാര്‍വതി തിരുവോത്ത് സ്വന്തമാക്കി.
നിമിഷ സജയന് വെബ് സീരീസിലെ മികച്ച നടിക്കുള്ള അവാര്‍ഡും നീരജ് മാധവ് ബെസ്റ്റ് ആക്ടര്‍ ഇന്‍ എ കോമഡി അവാര്‍ഡും നേടി. മികച്ച കോമഡി വിഭാഗത്തിലെ പുരസ്കാരമാണ് പ്രിയാമണിക്കു ലഭിച്ചത്.