പാ​​​​നൂ​​​​ർ(​​​ക​​​ണ്ണൂ​​​ർ): തെ​​​​രു​​​​വു​​​​നാ​​​​യ​​​​യെ ക​​​ണ്ടു ഭ​​​യ​​​ന്നോ​​​ടി​​​​യ വി​​​ദ്യാ​​​ർ​​​ഥി കി​​​​ണ​​​​റ്റി​​​​ൽ വീ​​​​ണ് മ​​​​രി​​​​ച്ചു. പാ​​​നൂ​​​ർ ചേ​​​​ല​​​​ക്കാ​​​​ട് മോസ്കിനു സ​​​​മീ​​​​പ​​​​ത്തെ മ​​​​ത്ത​​​​ത്ത് ഉ​​​​സ്മാ​​​​ൻ-​​​​ഫൗ​​​​സി​​​​യ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് ഫ​​​​സ​​​​ൽ (ഒ​​​ന്പ​​​ത്) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. വീ​​​ടി​​​ന​​​ടു​​​ത്ത പ​​​റ​​​ന്പി​​​ൽ ക​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ തെ​​​​രു​​​​വു​​​​നാ​​​​യ ഓ​​​​ടി​​​​വ​​​​ന്ന​​​​പ്പോ​​​​ൾ കു​​​​ട്ടി​​​​ക​​​​ൾ ചി​​​​ത​​​​റി​​​യോ​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​ട​​​ർ​​​ന്ന് കൂ​​​​ട്ടു​​​​കാ​​​​രെ​​​ല്ലാം വീ​​​​ട്ടി​​​​ൽ എ​​​​ത്തി​​​​യെ​​​ങ്കി​​​ലും ഫ​​​​സ​​​​ൽ എ​​​​ത്തി​​​യി​​​ല്ല. ഇ​​​തോ​​​ടെ ​വീ​​​​ട്ടു​​​​കാ​​​​രും നാ​​​ട്ടു​​​കാ​​​രും നടത്തിയ തെ​​​​ര​​​​ച്ചി​​​​ലി​​​നൊ​​​ടു​​​വി​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി എ​​​ട്ടോ​​​ടെ​​​യാ​​​ണ് കി​​​​ണ​​​​റ്റി​​​​ൽ വീ​​​​ണ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചി​​​രു​​​ന്നു.


ആ​​​​ൾ​​​​ത്താ​​​മ​​​​സ​​​മി​​​​ല്ലാ​​​​ത്ത വീ​​​​ട്ടു​​​​പ​​​​റ​​​​മ്പി​​​​ലെ ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​മാ​​​​യ ആ​​​​ൾ​​​​മ​​​​റ​​​​യി​​​​ല്ലാ​​​​ത്ത കി​​​​ണ​​​​റി​​​​ലാ​​​​ണു ഫ​​​​സ​​​​ൽ വീ​​​​ണ​​​​ത്.

തൂ​​​​വ​​​​ക്കു​​​​ന്ന് ഗ​​​​വ. എ​​​​ൽ​​​​പി സ്കൂ​​​​ൾ നാ​​​​ലാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണ് ഫ​​​സ​​​ൽ. സ​​​​ഹോ​​​​ദ​​​​രി: അ​​​​ൽ​​​​ഫ ഫാ​​​​ത്തി​​​​മ.