പോലീസിന്റെ പെട്രോൾ കുടിശിക: 35.53 ലക്ഷം അനുവദിച്ചു
Thursday, April 3, 2025 2:06 AM IST
തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപറേഷനിൽനിന്ന് പോലീസ് കണ്‍സ്യൂമർ പന്പിലേക്ക് ഇന്ധനം വാങ്ങിയ ഇനത്തിലുള്ള കുടിശിക തീർക്കാൻ 35.53 ലക്ഷം രൂപ അനുവദിച്ചു.
മാർച്ച് 14 മുതൽ 24 വരെയുള്ള കുടിശികയാണിത്. സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ പ്രകാരമാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. പോലീസിന് ഒരു കോടി രൂപയുടെ വരെ ഇന്ധനം ഐഒസി കടമായി നൽകുന്നുണ്ട്.