സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ച്ചു
Tuesday, September 3, 2024 7:50 AM IST
പൂ​ക്കോ​ട്ടും​പാ​ടം: പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രാ​യി സേ​വ​നം ചെ​യ്ത ക​രു​ളാ​യി​യി​ലെ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ മൈ​ല​മ്പാ​റ ഗ്രാ​മ​മ​ല​യാ​ളം ലൈ​ബ്ര​റി ആ​ന്‍​ഡ് റീ​ഡിം​ഗ് റൂ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ദ​രി​ച്ചു. വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​മു​ഖ​ത്ത് ആ​തു​ര​സേ​വ​ന​മാ​യി നി​റ​ഞ്ഞു നി​ന്ന് ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ക​ല്‍​പ്പ​ന ചൗ​ള പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​യാ​യ സ​ബീ​ന ഗൂ​ഢ​ല്ലൂ​ര്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​വൈ​എ​ഫ്ഐ യൂ​ത്ത് ബ്രി​ഗേ​ഡ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് യൂ​ത്ത് കെ​യ​ര്‍, യൂ​ത്ത് ലീ​ഗ് വൈ​റ്റ് ഗാ​ര്‍​ഡ്, എ​ഐ​വൈ​എ​ഫ് ഭ​ഗ​ത്‌​സിം​ഗ് യൂ​ത്ത് ഫോ​ഴ്സ്, സേ​വാ​ഭാ​ര​തി, എ​സ്ഡി​പി​ഐ, എ​സ്കെ​എ​സ്എ​സ്എ​ഫ് വി​ഖാ​യ, എ​സ്‌​വൈ​എ​സ് സാ​ന്ത്വ​നം, എ​മ​ര്‍​ജെ​ന്‍​സി റ​സ്ക്യു ഫോ​ഴ്സ് എ​ന്നീ സം​ഘ​ട​ന​ക​ളി​ലെ 65 യു​വ​ജ​ന​ങ്ങ​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്.വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് കെ. ​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബീ​ന ഗൂ​ഢ​ല്ലൂ​രി​നു​ള്ള വാ​യ​ന​ശാ​ല​യു​ടെ ആ​ദ​ര​വും സം​ഘ​ട​ന​ക​ള്‍​ക്കു​ള്ള പ്ര​ശ​സ്തി​പ​ത്രം കൈ​മാ​റ്റ​വും ന​ട​ന്നു. പ​രി​സ്ഥി​തി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ പി.​കെ. ശ്രീ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​പ​ത്രം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം ഫാ​ത്തി​മ സ​ലീം ഭാ​ര​വാ​ഹി​ക​ള്‍​ക്ക് കൈ​മാ​റി. വാ​ര്‍​ഡ് മെ​ന്പ​ര്‍ ലീ​ലാ​മ്മ വ​ര്‍​ഗീ​സ്, വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് മൈ​ല​മ്പാ​റ, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മ​ന്‍​സൂ​ര്‍ കു​ലു​ക്കം​പാ​റ, ഷ​ഫീ​ഖ് ക​രു​ളാ​യി, അ​ഖി​ലേ​ഷ് പി. ​കു​മാ​ര​സ്വാ​മി, ഇ​യ്യാ​സ് പ​നോ​ളി, ഉ​മ്മ​റ​ലി മ​ഠ​ത്തി​ല്‍, കെ. ​ഹ​നീ​ഫ, ലൈ​ബ്രേ​റി​യ​ന്‍ നി​മി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.