യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​സ്പി ഓ​ഫീ​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
Thursday, September 5, 2024 4:56 AM IST
മ​ല​പ്പു​റം: പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​പ്പു​റം എ​സ്പി ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് മു​തൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മാ​ര്‍​ച്ച് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ബാ​രി​ക്കേ​ഡ് വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തി​നി​ടെ ചി​ല​ര്‍ ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ല്‍ ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും പോ​ലീ​സി​ന് നേ​രെ വ​ടി​ക​ളും ചെ​രി​പ്പു​ക​ളും കൊ​ടി​ക​ളും എ​റി​യു​ക​യും ചെ​യ്തു. ഇ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ഇ​തി​നി​ടെ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ഇ​വ​രെ ക​യ​റ്റി കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ പാ​ല​ക്കാ​ട്കോ​ഴി​ക്കോ​ട് ഹൈ​വേ ഉ​പ​രോ​ധി​ച്ച​തോ​ടെ പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ജോ​യ് ഉ​ള്‍​പ്പെ​ടെ​യു​ള്ള 30 പേ​രെ ബ​ലം പ്ര​യോ​ഗി​ച്ച് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ന്നീ​ട് വി​ട്ട​യ​ച്ചു. വി.​എ​സ്.​ജോ​യ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. 200ല​ധി​കം പേ​രാ​ണ് മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​രു​ന്ന​ത്.