ടി​പ്പ​ര്‍ ലോ​റി​ക​ള്‍ പി​ടി​കൂ​ടി
Tuesday, September 3, 2024 7:49 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ചീ​ര​ട്ട​മ​ല​യി​ലെ അ​ന​ധി​കൃ​ത ക്വാ​റി​ക​ളി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ടി​പ്പ​ര്‍ ലോ​റി​ക​ളും നാ​ല് ടി​ല്ല​ര്‍ മെ​ഷീ​നും ഒ​രു മ​ണ്ണ് മാ​ന്തി​യ​ന്ത്ര​വും പി​ടി​കൂ​ടി.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷം ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. ക്വാ​റി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ല്ല് ഖ​ന​നം ന​ട​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​രു​ന്നു. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​മേ​ഷ് സു​ന്ദ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ ഷി​ജോ സി. ​ത​ങ്ക​ച്ച​ന്‍, എ​സ്ഐ​മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍, രാ​ജേ​ഷ്, എ​സ്‌​സി​പി​ഒ ബാ​ല​ച​ന്ദ്ര​ന്‍ കാ​വി​ല്‍, സി​പി​ഒ​മാ​രാ​യ പ്ര​ജീ​ഷ്, നി​സാ​ര്‍, ആ​മി​ര്‍ സു​ഹൈ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.