വൃ​ക്ക​രോ​ഗി​ക്കാ​യി ന​ട​ത്തി​യ കാ​രു​ണ്യ​യാ​ത്ര​യി​ല്‍ ല​ഭി​ച്ച​ത് അ​ഞ്ച് ല​ക്ഷം രൂ​പ
Wednesday, September 4, 2024 5:24 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: കു​ന്ന​പ്പ​ള്ളി മാ​മ്പ്ര​പ​ടി​യി​ല്‍ ചി​റ​ക്ക​ല്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന്‍റെ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് പ​ണം സ്വ​രൂ​പി​ക്കാ​ന്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന 12 ബ​സു​ക​ള്‍ ഓ​ഗ​സ്റ്റ് 27ന് ​ന​ട​ത്തി​യ കാ​രു​ണ്യ​യാ​ത്ര​യി​ല്‍ 5,02,550 രൂ​പ സ്വ​രൂ​പി​ച്ചു.

പെ​രി​ന്ത​ല്‍​മ​ണ്ണ പ​ട്ടാ​മ്പി റൂ​ട്ടി​ലോ​ടു​ന്ന ആ​രാ​ധ​ന ക്വീ​ന്‍​സി​ന്‍റെ നാ​ല് ബ​സു​ക​ളും ഐ​നൂ​സി​ന്‍റെ ര​ണ്ടു​ബ​സു​ക​ളും പെ​രി​ന്ത​ല്‍​മ​ണ്ണ മു​തു​കു​ര്‍​ശി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വ​ള്ളു​വ​നാ​ടും ത​വ​ക്ക​ല്‍, അ​റ​ഫ, ഫാ​ന്‍​സി, മ​ദീ​ന എ​ന്നീ ബ​സു​ക​ളു​മാ​ണ് കാ​രു​ണ്യ​യാ​ത്ര​യി​ല്‍ റ​ഫീ​ഖ് ചി​കി​ത്സാ സ​ഹാ​യ​ത്തി​ലേ​ക്ക് പ​ണം സ്വ​രൂ​പി​ച്ച​ത്.


ബ​സ് ഉ​ട​മ​സ്ഥ സം​ഘം പ്ര​സി​ഡ​ന്‍റ് വെ​ട്ട​ത്തൂ​ര്‍ മു​ഹ​മ്മ​ദാ​ലി​ഹാ​ജി, ബ​സ് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി മാ​ടാ​ല മു​ഹ​മ്മ​ദാ​ലി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ക ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് കൈ​മാ​റി.