ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​സ്മ​ര​ണ​വും ദേ​ശീ​യ സെ​മി​നാ​റും ഇ​ന്ന് മ​ല​പ്പു​റ​ത്ത്
Wednesday, September 4, 2024 5:29 AM IST
മ​ല​പ്പു​റം: പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വേ​ര്‍​പാ​ടി​ന് പ​തി​ന​ഞ്ച് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യ അ​വ​സ​ര​ത്തി​ല്‍ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ഇ​ന്ന് മ​ല​പ്പു​റ​ത്ത് അ​നു​സ്മ​ര​ണ​വും ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ "ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ദ​ര്‍​ശ​നം’ ദേ​ശീ​യ സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കും.

കാ​വു​ങ്ങ​ല്‍ ബൈ​പാ​സി​ലെ വു​ഡ്ബൈ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലാ​ണ് പ​രി​പാ​ടി. രാ​വി​ലെ 10ന് ​അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ദേ​ശീ​യ സെ​മി​നാ​റും മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ ക്യാ​പ്റ്റ​നും മു​ന്‍ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​വു​മാ​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ മു​ഖ്യാ​തി​ഥി​യാ​കും. ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഹം​ദു​ള്ള സ​ഈ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ. ​എം.​പി.​അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.


പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ് എം​പി, പി.​എം.​എ. സ​ലാം, കെ.​പി.​എ. മ​ജീ​ദ് എം​എ​ല്‍​എ, ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, വി.​എ​സ്.​ജോ​യ്, പി.​അ​ബ്ദു​ള്‍ ഹ​മീ​ദ് എം​എ​ല്‍​എ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന "ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ദ​ര്‍​ശ​നം’ ദേ​ശീ​യ സെ​മി​നാ​റി​ല്‍ ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ചീ​ഫ് പാ​ട്ര​ണ്‍ സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ദേ​ശീ​യ ഭ​ര​ണ​ക്ര​മ​വും ന്യൂ​ന​പ​ക്ഷ​ങ്ങ​ളും വി​ഷ​യം ഇ.​ടി. മു​ഹ​മ്മ​ദ്ബ​ഷീ​ര്‍ എം​പി അ​വ​ത​രി​പ്പി​ക്കും. മീ​ഡി​യ​വാ​ച്ച് ഡോ​ഗ് ഓ​ഫ് ഡെ​മോ​ക്ര​സി മ​നോ​ജ്.​കെ.​ദാ​സും, ദി​ശ ന​ഷ്ട​പ്പെ​ടു​ന്ന ഇ​ന്ത്യ​ന്‍ ഇ​ട​തു​പ​ക്ഷം ഡോ. ​എം.​കെ.​മു​നീ​റും ദേ​ശീ​യ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ല്‍ ശി​ഹാ​ബ് ത​ങ്ങ​ളു​ടെ സ്വാ​ധീ​നം സി.​പി.​സൈ​ത​ല​വി​യും അ​വ​ത​രി​പ്പി​ക്കും. സ​മാ​പ​ന സം​ഗ​മം സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ഉ​ബൈ​ദു​ള്ള എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.