നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നി​ര​ക്ക് വ​ര്‍​ധ​ന: സ​മ​ര​ത്തി​ല്‍ നി​ന്നു പി​ന്‍​മാ​റി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Wednesday, September 4, 2024 5:24 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഒ.​പി. ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​മ്പൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ ന​ട​ത്തി​യ നി​രാ​ഹാ​ര സ​മ​രം ഉ​പാ​ധി​ക​ളി​ല്ലാ​തെ പി​ന്‍​വ​ലി​ച്ചു. സ​മ​രം പി​ന്‍​വ​ലി​ച്ച​തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ സ​മ​ര്‍​ദ​മെ​ന്ന് സൂ​ച​ന. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നി​ര​ക്ക് കു​റ​യ്ക്കു​ന്ന​ത് വ​രെ സ​മ​രം ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി​യ​ത്.

സ​മ​രം നി​ര്‍​ത്തി​യി​ട്ടി​ല്ലെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര​ക്ക് കു​റ​യ്ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ​രം താ​ത്കാ​ലി​ക​മാ​യി മാ​റ്റി​വ​യ്ക്കു​ന്ന​തെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​മീ​ര്‍ പൊ​റ്റ​മ്മ​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ സ​മ​ര​ക്കാ​ര്‍ ആ​രും ത​ന്നെ വ​ന്ന് ക​ണ്ടി​ട്ടി​ല്ലെ​ന്നും നി​ര​ക്ക് കു​റ​യ്ക്കു​മെ​ന്ന് ആ​ര്‍​ക്കും ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എം.​കെ. റ​ഫീ​ഖ പ​റ​ഞ്ഞു.


നി​ര​ക്ക് വ​ര്‍​ധ​ന​ക്ക് എ​ച്ച്എം​സി​യി​ല്‍ പി​ന്തു​ണ ന​ല്‍​കി​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ​മ​രം പി​ന്‍​വ​ലി​ച്ച​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സൈ​യ്ഫു​ദ്ദീ​ന്‍ ഏ​നാ​ന്തി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​എം. എ​സ്. ആ​സി​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍ മു​നി​സി​പ്പി​ല്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ത്തു.

സ​മ​രം പി​ന്‍​വ​ലി​ച്ച് ന​ട​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍.​എ. ക​രീം, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ്, എ​ട​ക്ക​ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തോ​പ്പി​ല്‍ ബാ​ബു, മു​ന്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​മീ​ര്‍ പൊ​റ്റ​മ്മ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.