കെ​യ​ര്‍ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്കം
Tuesday, September 3, 2024 7:50 AM IST
മ​ല​പ്പു​റം: ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പും ട്രോ​മാ​കെ​യ​റും ചേ​ര്‍​ന്ന് ന​ട​പ്പാ​ക്കു​ന്ന കെ​യ​ര്‍ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, വ​യോ​ജ​ന​ങ്ങ​ള്‍, ക്ലേ​ശ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന​വ​ര്‍, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ര്‍ എ​ന്നി​വ​രെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മോ​ചി​പ്പി​ക്കു​ക​യും പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് കെ​യ​ര്‍ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍, മ​ഹാ​രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ല​ഭി​ച്ച കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​രി​ട്ടെ​ത്തി സം​ര​ക്ഷ​ണം ന​ല്‍​കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ല്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. അ​തി​ക്ര​മ​ങ്ങ​ള്‍ നേ​രി​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് സ​ഹാ​യം ന​ല്‍​കാ​നും കെ​യ​ര്‍ പ​ദ്ധ​തി​യി​ലെ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ പ്രാ​പ്ത​രാ​ണ്.


മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ച​ട​ങ്ങി​ല്‍ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​എം എ​ന്‍. എം. ​മെ​ഹ​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ജി​ല്ലാ സ​ബ് ജ​ഡ്ജ് ഷാ​ബി​ര്‍ ഇ​ബ്രാ​ഹിം, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ​യ്ക്ക് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ര്‍ ഷീ​ബ മും​താ​സ്, വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ ആ​ശാ​മോ​ള്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​മു​ഹ​മ്മ​ദ്, മ​ല​പ്പു​റം ഡി​വൈ​എ​സ്പി പ്രേം​ജി​ത്, കു​ടും​ബ​ശ്രീ മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ര്‍ മു​ഹ​മ്മ​ദ്, സാ​മൂ​ഹ്യ​സു​ര​ക്ഷാ​മി​ഷ​ന്‍ കോ ​ഓ​ർ​ഡി​നേ​റ്റ​ര്‍ സി.​ജാ​ഫ​ര്‍, വ​യോ​ജ​ന കൗ​ണ്‍​സി​ല്‍ അം​ഗം വി​ജ​യ​ല​ക്ഷ്മി, ഭി​ന്ന​ശേ​ഷി കൗ​ണ്‍​സി​ല്‍ അം​ഗം സി​നി​ല്‍​ദാ​സ്, കെ​യ​ര്‍ പ​ദ്ധ​തി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​സി. അ​ബൂ​ബ​ക്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.