സ​ഹോ​ദ​യ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് 12ന്
Thursday, September 5, 2024 4:56 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ള്‍ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് ലി​ങ്ക്വ ഫാ​ന്‍റ 12ന് ​പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ്ഫ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ല്‍ ന​ട​ക്കും.

കു​ട്ടി​ക​ളി​ലെ ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ജ്ഞാ​നം വ​ര്‍​ധി​പ്പി​ക്കാ​നും സി​ബി​എ​സ്ഇ നി​ഷ്ക​ര്‍​ഷി​ക്കു​ന്ന നൂ​ത​ന ഇം​ഗ്ലീ​ഷ് ഭാ​ഷാ​പാ​ഠ്യ​രീ​തി​ക​ള്‍ കു​ട്ടി​ക​ള്‍​ക്കു പ​രി​ച​യ​പ്പെ​ടു​ത്താ​നു​മാ​ണ് ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മൂ​ന്നാം ക്ലാ​സ് മു​ത​ല്‍ 12 വ​രെ​യു​ള്ള കു​ട്ടി​ക​ളെ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​ക്കി​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ്കൂ​ളി​ലെ എ​ല്ലാ​വി​ഭാ​ഗം കു​ട്ടി​ക​ള്‍​ക്കും ഒ​ന്നി​ച്ച് ഗ്രൂ​പ്പാ​യി പ​ങ്കെ​ടു​ക്കാ​വു​ന്ന കോ​റ​ല്‍ റെ​സി​റ്റേ​ഷ​ന്‍, ഇം​ഗ്ലീ​ഷ് ഹൃ​സ്വ​ചി​ത്രം, ഗ​റി​ല്ലാ തി​യ​റ്റ​ര്‍ എ​ന്നി​വ മ​ത്സ​ര​ത്തി​ലെ പ്ര​ധാ​ന​യി​ന​ങ്ങ​ളാ​ണ്.

രാ​വി​ലെ ഒ​മ്പ​തി​ന് ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​കാ​ര​നും തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്ര​ഫ​സ​റും ഗ​വേ​ഷ​ണ ഗൈ​ഡു​മാ​യ ഡോ. ​ശ്യാം​സു​ധാ​ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ല്‍ ചേ​ര്‍​ന്ന സ​ഹോ​ദ​യ പ്ര​വ​ര്‍​ത്ത​ക സ​മി​തി​യു​ടെ​യും ടീം ​മാ​നേ​ജ​ര്‍​മാ​രു​ടെ​യും സം​യു​ക്ത​യോ​ഗം സ​ഹോ​ദ​യ മ​ല​പ്പു​റം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ള്‍ നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ന​ന്നം പ്രേം​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ഹോ​ദ​യ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മ​ത്സ​ര​യി​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ജൗ​ഹ​ര്‍, പി. ​ഹ​രി​ദാ​സ്, സോ​ണി ജോ​സ്, നി​ര്‍​മ​ല ച​ന്ദ്ര​ന്‍, ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, സു​നി​ത നാ​യ​ര്‍. കെ. ​ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.