സ്കൂ​ളി​ലെ പ​രാ​തി​പ്പെ​ട്ടി സ​ഹാ​യ​പ്പെ​ട്ടി​യാ​ക്കി; പെ​ട്ടി​തു​റ​ന്ന​പ്പോ​ള്‍ പ​തി​നാ​യി​ര​ങ്ങ​ള്‍
Wednesday, September 4, 2024 5:29 AM IST
കാ​ളി​കാ​വ്: വ​യ​നാ​ടി​നെ കൈ​പി​ടി​ച്ചു​യ​ര്‍​ത്താ​ന്‍ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് ചോ​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ള്‍ വേ​റി​ട്ട പ്ര​വ​ര്‍​ത്ത​ന​മാ​ണ് ന​ട​ത്തി​യ​ത്. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് പ​രാ​തി​ക​ളൊ​ന്നു​മി​ല്ലാ​ത്ത പ​രാ​തി​പ്പെ​ട്ടി സ​ഹാ​യ​പ്പെ​ട്ടി​യാ​ക്കി മാ​റ്റി.

സ​ഹാ​യ​പ്പെ​ട്ടി​യി​ല്‍ നി​ന്ന് 31250 രൂ​പ​യും യു​കെ​ജി വി​ദ്യാ​ര്‍​ഥി ദ​ക്ഷ​വി​പി​ന്‍ ത​ന്‍റെ സ​മ്പാ​ദ്യ​കു​ടു​ക്ക പൊ​ട്ടി​ച്ച് 2133 രൂ​പ​യും മൂ​ന്നാം ക്ലാ​സു​കാ​ര​ന്‍ മു​ഹ​മ്മ​ദ് അ​ജ്നാ​ന്‍ ത​ന്‍റെ സ​മ്പാ​ദ്യ​മാ​യ 1481 രൂ​പ​യും ന​ൽ​കി​യ​തോ​ടെ ആ​കെ 34864 രൂ​പ സ​മാ​ഹ​രി​ക്കാ​നാ​യി. അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സാ​ല​റി ച​ല​ഞ്ചി​ലൂ​ടെ അ​ഞ്ച് ദി​വ​സ​ത്തെ വേ​ത​നം ന​ല്‍​കി​യ​തി​ന് പു​റ​മെ​യാ​ണ് സ​ഹാ​യ​പ്പെ​ട്ടി​യി​ലൂ​ടെ​യും വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യ​ത്.


സ​ഹാ​യ​പ്പെ​ട്ടി വീ​ണ്ടും പ​ഴ​യ​തു​പോ​ലെ പ​രാ​തി​പ്പെ​ട്ടി​യാ​യി മാ​റ്റു​ക​യും ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​സി​ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ സി. ​ബാ​ല​ഭാ​സ്ക​ര​ന്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ എം. ​അ​നീ​ഷ് ബാ​ബു, എം​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​അ​സ്മാ​ബി, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ജോ​സ​ഫ് മാ​ത്യു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫാ​ത്തി​മ സു​ഹ്റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.