പോ​ലീ​സ് അ​നാ​വ​ശ്യ​മാ​യി പി​ഴ ചു​മ​ത്തു​ന്നു: ബ​സു​ട​മ​ക​ള്‍ എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി
Wednesday, September 4, 2024 5:29 AM IST
മ​ഞ്ചേ​രി: പോ​ലീ​സ് അ​നാ​വ​ശ്യ​മാ​യി പി​ഴ ചു​മ​ത്തു​ന്ന​തു മൂ​ലം സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബ​സു​ട​മ​ക​ള്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി.

സ​മ​യ​ക്ര​മം പാ​ലി​ക്കാ​നാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ ചി​ല​പ്പോ​ള്‍ ബ​സു​ക​ള്‍​ക്ക് ഇ​ത​ര​വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്കേ​ണ്ട​താ​യി വ​രും. ഇ​ത് ഫോ​ട്ടോ​യെ​ടു​ത്ത് ഏ​ഴാ​യി​രം രൂ​പ​വ​രെ​യാ​ണ് പി​ഴ ചു​മ​ത്തു​ന്ന​ത്.

നി​യ​മ​വി​രു​ദ്ധ​മാ​യ രീ​തി​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നെ മ​ല​പ്പു​റം ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഒ​രി​ക്ക​ലും ന്യാ​യി​ക​രി​ക്കു​ക​യോ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ ചെ​യ്യു​ക​യി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി ഹം​സ ഏ​രി​ക്കു​ന്ന​ന്‍ പ​റ​ഞ്ഞു.


ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി അം​ഗം പ​ക്കീ​സ കു​ഞ്ഞി​പ്പ, വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​സ് മാ​നു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റ​ഫീ​ഖ് കു​രി​ക്ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശം ന​ല്‍​കാ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​റ​പ്പു​ന​ല്‍​കി​യ​താ​യി ബ​സു​ട​മ​ക​ള്‍ പ​റ​ഞ്ഞു.