"മ​ധു​വൂ​റും മ​ല​പ്പു​റം’പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്കം
Wednesday, September 4, 2024 5:23 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ന​ഗ​ര​സ​ഭ ഓ​ഫീ​സി​ല്‍ പ​രാ​തി​ക്കാ​രാ​യും സ​ന്ദ​ര്‍​ശ​ക​രാ​യും എ​ത്തു​ന്ന മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും സൗ​ജ​ന്യ​മാ​യി എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പാ​യ​സം ന​ല്‍​കു​ന്ന "മ​ധു​വൂ​റും മ​ല​പ്പു​റം’ എ​ന്ന പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.

സ​ന്ദ​ര്‍​ശ​ക​രോ​ടൊ​പ്പം അ​നു​ഗ​മി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് ചോ​ക്ലേ​റ്റും ല​ഭി​ക്കും. ന​ഗ​ര​സ​ഭ ഓ​ഫീ​സി​ല്‍ സ​ന്ദ​ര്‍​ശ​ക​രാ​യി എ​ത്തു​ന്ന ആ​ളു​ക​ള്‍​ക്ക് പ്ര​ത്യേ​ക കൂ​പ്പ​ണ്‍ ന​ല്‍​കി ഓ​രോ മാ​സ​വും സ​മ്മാ​ന​വും ഒ​രു വ​ര്‍​ഷം കൂ​ടു​മ്പോ​ള്‍ ബം​പ​ര്‍ സ​മ്മാ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ അ​ടി​മു​ടി ജ​ന​പ​ക്ഷ പ​ദ്ധ​തി​ക​ളാ​ണ് ന​ഗ​ര​സ​ഭ​യി​ല്‍ തു​ട​ങ്ങു​ന്ന​ത്.

ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന്‍റെ മു​ക​ളി​ലേ​ക്ക് ക​യ​റാ​ന്‍ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ശാ​രീ​രി​ക അ​വ​ശ​ത​യു​ള്ള​വ​രെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും താ​ഴെ പ്ര​ത്യേ​കം ന​ഗ​ര​സ​ഭ ഗ്രൗ​ണ്ട് ഫ്ളോ​റി​ല്‍ ത​യാ​റാ​ക്കി​യ വെ​ല്‍​ക്കം കോ​ര്‍​ണ​റി​ല്‍ എ​ത്തി​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ നേ​രി​ട്ട് വ​ന്ന് പ​രാ​തി സ്വീ​ക​രി​ക്കും.

ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് കി​ട​പ്പി​ലാ​യ രോ​ഗി​ക​ള്‍​ക്കും ത​ള​ര്‍​ന്ന് കി​ട​ക്കു​ന്ന​വ​ര്‍​ക്കും വീ​ടു​ക​ളി​ല്‍ വ​ന്ന് പ​രാ​തി സ്വീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്കും ഇ​തോ​ടു​കൂ​ടി തു​ട​ക്കം കു​റി​ക്കും. കൂ​ടാ​തെ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ല്‍ എ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ന​ഗ​ര​സ​ഭ​യി​ല്‍ ആ​വ​ശ്യ​മാ​യി വ​രു​ന്ന ഫോ​ട്ടോ​സ്റ്റാ​റ്റു​ക​ള്‍ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കും.


ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലെ സേ​വ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും ഹൃ​ദ്യ​മാ​യ ഓ​ര്‍​മ​ക​ളാ​യി നി​ല​നി​ല്‍​ക്ക​ണ​മെ​ന്ന ആ​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യി​ല്‍ ജ​ന​പ​ക്ഷം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

മ​ധു​വൂ​റും മ​ല​പ്പു​റം എ​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ​യു​ടെ "പ​ക​ല്‍ വീ​ട്ടി​ലെ’ മു​തി​ര്‍​ന്ന അ​ന്തേ​വാ​സി​ക്ക് പാ​യ​സം ന​ല്‍​കി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ ക്യാ​പ്റ്റ​നും മു​ന്‍ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​വു​മാ​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ ഇ​ന്ന് രാ​വി​ലെ 11.30 ന് ​ന​ഗ​ര​സ​ഭ വ​ള​പ്പി​ല്‍ നി​ര്‍​വ​ഹി​ക്കും. പി.​ഉ​ബൈ​ദു​ള്ള എം​എ​ല്‍​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ മു​ജീ​ബ് കാ​ടേ​രി, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.