ത​ദ്ദേ​ശ അ​ദാ​ല​ത്ത് ഇ​ന്ന്
Thursday, September 5, 2024 5:01 AM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ, എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല ത​ദ്ദേ​ശ അ​ദാ​ല​ത്ത് ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ മ​ല​പ്പു​റം മേ​ല്‍​മു​റി മ​അ​ദി​ന്‍ അ​ക്കാ​ഡ​മി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

8.30 ന് ​ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ 1354 പ​രാ​തി​ക​ളാ​ണ് ഓ​ണ്‍​ലൈ​നാ​യി ല​ഭി​ച്ച​ത്. ഇ​ന്‍റേ​ണ​ല്‍ വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കി​യ പ​രാ​തി​ക​ളി​ല്‍ അ​ദാ​ല​ത്ത് സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ അ​പേ​ക്ഷ​ക​ര്‍​ക്ക് സേ​വ​നം ല​ഭ്യ​മാ​ക്കും.

മ​ന്ത്രി​ക്ക് നേ​രി​ട്ട് പ​രാ​തി​ക​ള്‍ ന​ല്‍​കാ​നും അ​വ​സ​ര​മു​ണ്ട്. അ​ദാ​ല​ത്തി​നാ​യി വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് മ​അ്ദി​ന്‍ അ​ക്കാ​ഡ​മി കാ​മ്പ​സി​ല്‍ ഒ​രു​ക്കി​യ​ത്. നി​ല​വി​ല്‍ ഓ​ണ്‍​ലൈ​നാ​യി പ​രാ​തി​ക​ള്‍ ന​ല്‍​കി​യ​വ​ര്‍​ക്കും പു​തു​താ​യി പ​രാ​തി ന​ല്‍​കാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്കും വെ​വ്വേ​റെ ര​ജി​സ്ട്രേ​ഷ​ന്‍ കൗ​ണ്ട​റു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.


പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച് തീ​ര്‍​പ്പാ​ക്കു​ന്ന ആ​റ് ഉ​പ​ജി​ല്ലാ സ​മി​തി​ക​ള്‍​ക്കാ​യി ആ​റ് കൗ​ണ്ട​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പ​ദ​വി​യി​ലു​ള്ള ഇ​ന്‍റേ​ണ​ല്‍ വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍​മാ​രാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ല്‍​കു​ക. ഇ​ത് കൂ​ടാ​തെ ജി​ല്ലാ, സം​സ്ഥാ​ന സ​മി​തി​ക​ള്‍​ക്കാ​യി വേ​റെ കൗ​ണ്ട​റു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും.