സ​ഹൃ​ദ​യ ന​ഗ​ര്‍ റോ​ഡു​ക​ളി​ലെ ത​ക​ര്‍​ച്ച; നാ​ട്ടു​കാ​ര്‍ റോ​ഡ് ഉ​പ​രോ​ധി​ക്കും
Wednesday, September 4, 2024 5:29 AM IST
മ​ഞ്ചേ​രി: മേ​ലാ​ക്കം ഏ​ഴാം വാ​ര്‍​ഡ് സ​ഹൃ​ദ​യ ന​ഗ​റി​ലെ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്ന് കാ​ല്‍​ന​ട​യാ​ത്ര ദു​ഷ്ക​രം. നാ​ട്ടു​കാ​ര്‍ പ​ല ത​വ​ണ മു​നി​സി​പ്പ​ല്‍ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഫ​ണ്ട് നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്ന സ്ഥി​രം മ​റു​പ​ടി​യ​ല്ലാ​തെ റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തു​ന്ന പ്ര​വൃ​ത്തി ഇ​തു​വ​രെ തു​ട​ങ്ങി​യി​ട്ടി​ല്ല. ഓ​ട്ടോ​റി​ക്ഷ​ക​ള്‍ പോ​ലും ഈ ​ഭാ​ഗ​ത്തേ​ക്ക് ഓ​ടാ​ന്‍ വി​സ​മ്മ​തി​ക്കു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ ഇ​ത​ര വാ​ര്‍​ഡു​ക​ളി​ല്‍ റോ​ഡ് പ്ര​വൃ​ത്തി ന​ട​ക്കു​മ്പോ​ഴും ഇ​വി​ടെ മ​ഴ​യു​ടെ കാ​ര​ണം പ​റ​ഞ്ഞ് അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത ത​ട​സം നേ​രി​ടു​മ്പോ​ള്‍ നി​ല​മ്പൂ​ര്‍ റോ​ഡി​ല്‍ നി​ന്നു കോ​ഴി​ക്കോ​ട് റോ​ഡി​ലേ​ക്കും തി​രി​ച്ചും ബൈ​പാ​സാ​യി ഈ ​പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളാ​ണ് യാ​ത്ര​ക്കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ഹൃ​ദ​യ ന​ഗ​റി​ലെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ മു​ഴു​വ​ന്‍ റോ​ഡു​ക​ളും ഉ​ട​ന്‍ റീ ​ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ഹൃ​ദ​യ​ന​ഗ​ര്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ താ​മ​സ​ക്കാ​ര്‍ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ തീ​രു​മാ​നി​ച്ചു.


ഒ​മ്പ​തി​ന് രാ​വി​ലെ ഒ​മ്പ​തി​ന് നെ​ല്ലി​പ്പ​റ​മ്പി​ല്‍ നി​ന്ന് സ​ഹൃ​ദ​യ​ന​ഗ​റി​ലേ​ക്കു​ള്ള റോ​ഡ് ഉ​പ​രോ​ധി​ച്ചു​ള്ള സ​മ​ര​ത്തി​നാ​ണ് തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്ന് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി. ​ജി. ഉ​പേ​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.