പു​ലാ​മ​ന്തോ​ള്‍ സ്കൂ​ളി​ല്‍ ന​വീ​ക​രി​ച്ച ലാ​ബ് തു​റ​ന്നു​കൊ​ടു​ത്തു
Wednesday, September 4, 2024 5:24 AM IST
പു​ലാ​മ​ന്തോ​ള്‍: പു​ലാ​മ​ന്തോ​ള്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച കം​പ്യൂ​ട്ട​ര്‍ ലാ​ബ്, കെ​മി​സ്ട്രി ലാ​ബ്, സ്റ്റാ​ഫ് റൂം ​എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച 56 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് സ്കൂ​ളി​നാ​യി സ​മ​ര്‍​പ്പി​ച്ച​ത്. പു​ലാ​മ​ന്തോ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി. ​സാ​വി​ത്രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ര്‍ പി. ​ഉ​മ്മു​സ​ല്‍​മ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ഷ​ബീ​ര്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ എം. ​കെ. അ​ഷ്റ​ഫ്, പ്രി​ന്‍​സി​പ്പ​ല്‍ പി.​ജി. സാ​ഗ​ര​ന്‍,


ഡെ​പ്യൂ​ട്ടി എ​ച്ച്എം എം. ​ഇ​ബ്രാ​ഹിം​കു​ട്ടി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ സി. ​നൗ​ഷാ​ദ്അ​ലി, ടി.​എ​ന്‍. ശ്രീ​ജ, സ്കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് ന​ഹാ​ന്‍ അ​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​പി. സ​ബാ​ഹ്, പ്ര​ധാ​നാ​ധ്യാ​പി​ക എ​ന്‍. കെ. ​സു​ജി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.