ത​ദ്ദേ​ശ അ​ദാ​ല​ത്ത് നാ​ളെ; ജി​ല്ല​യി​ല്‍ 1354 പ​രാ​തി​ക​ള്‍
Wednesday, September 4, 2024 5:24 AM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ, എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ലാ​ത​ല ത​ദ്ദേ​ശ അ​ദാ​ല​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. നാ​ളെ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ മ​ല​പ്പു​റം മേ​ല്‍​മു​റി​യി​ലെ മ​അ​ദി​ന്‍ അ​ക്കാ​ഡ​മി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ദാ​ല​ത്ത് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല​യി​ലെ എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, എ​ല്‍​എ​സ്ജി​ഡി പ്രി​ന്‍​സി​പ്പ​ല്‍ ഡ​യ​റ​ക്ട​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.


രാ​വി​ലെ 8.30 ന് ​ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. ഒ​മ്പ​തി​നാ​ണ് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. 9.30 ന് ​അ​ദാ​ല​ത്ത് ആ​രം​ഭി​ക്കും. അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ 1354 പ​രാ​തി​ക​ളാ​ണ് ഓ​ണ്‍​ലൈ​നാ​യി ല​ഭി​ച്ച​ത്.