സി​ബി​എ​സ്ഇ കാ​യി​ക​മേ​ള നി​ല​മ്പൂ​ര്‍ പീ​വീ​സ് സ്കൂ​ളി​ല്‍
Tuesday, September 3, 2024 7:49 AM IST
നി​ല​മ്പൂ​ര്‍: സി​ബി​എ​സ്ഇ മ​ധ്യ​മേ​ഖ​ല ക്ല​സ്റ്റ​ര്‍10 കാ​യി​ക​മേ​ള നി​ല​മ്പൂ​ര്‍ പീ​വീ​സ് മോ​ഡ​ല്‍ സ്കൂ​ളി​ല്‍ ന​ട​ക്കും. 19, 20, 21 തി​യ​തി​ക​ളി​ലാ​യി നി​ല​മ്പൂ​ര്‍ മാ​ന​വേ​ദ​ന്‍ സ്കൂ​ളി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ലും പീ​വീ​സ് മോ​ഡ​ല്‍ സ്കൂ​ള്‍ മൈ​താ​ന​ത്തു​മാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. സം​സ്ഥാ​ന കാ​യി​ക​ക്ഷേ​മ വ​കു​പ്പു മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

തൃ​ശൂ​ര്‍ മു​ത​ല്‍ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ല്‍ നി​ന്ന് 122 ല്‍ ​പ​രം സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സി​ബി​എ​സ്ഇ ന്യൂ​ഡ​ല്‍​ഹി സ്പോ​ര്‍​ട്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന മീ​റ്റി​ല്‍ മൂ​വാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ക. അ​ണ്ട​ര്‍ 14, 17, 19 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 78 ഇ​ന​ങ്ങ​ളി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മാ​യി പ്ര​ത്യേ​കം ട്രാ​ക്ക് ആ​ന്‍​ഡ് ഫീ​ല്‍​ഡ് മ​ത്സ​ര​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. വി​ജ​യി​ക​ള്‍​ക്ക് കേ​ന്ദ്ര യു​വ​ജ​ന കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​ഡ​ലു​ക​ളും ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം ഒ​ക്ടോ​ബ​റി​ല്‍ വാ​ര​ണാ​സി​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ​മീ​റ്റി​ലും പ​ങ്കെ​ടു​ക്കാം.


മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​താ​യി പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ.​എം. ആ​ന്‍റ​ണി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.​സ്കൂ​ള്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഊ​ര്‍​മി​ള പ​ദ്മ​നാ​ഭ​ന്‍, പ്രോ​ഗ്രാം പി​ആ​ര്‍​ഒ പി.​കെ. ബി​നു, സ്കൂ​ള്‍ കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഗ്ലാ​ഡി​സ് ദേ​വ​സി, അ​ധ്യാ​പ​ന്‍ ഒ​മ​ര്‍ സാ​ലി​ഹ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.