ല​ഹ​രി​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ജ​ന​കീ​യ​സ​മി​തി യോ​ഗം
Wednesday, September 4, 2024 5:29 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ജ​ന​കീ​യ സ​മി​തി യോ​ഗ​വും പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ. ​കെ. മു​സ്ത​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബ്ലോ​ക്ക്ത​ല യോ​ഗ​വും പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ വി​വി​ധ മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം. ഓ​ഗ​സ്റ്റ് മാ​സ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ക്സൈ​സ് അ​വ​ത​രി​പ്പി​ച്ചു.

ല​ഹ​രി​ക്കെ​തി​രേ കു​ടും​ബ​ങ്ങ​ള്‍ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും കു​ടും​ബ​ശ്രീ, പൊ​തു​ജ​ന സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ള്‍, ക്ല​ബു​ക​ള്‍, മ​ത​സ്ഥാ​പ​ന ക​മ്മി​റ്റി​ക​ള്‍ എ​ന്നി​വ​യു​മാ​യി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും മൂ​ന്നു​മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ഇ​തു​പോ​ലു​ള്ള യോ​ഗ​ങ്ങ​ള്‍ ചേ​ര​ണ​മെ​ന്നും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ന​ഗ​ര​പ്ര​ദേ​ശ​ത്തു​നി​ന്നു കു​ട്ടി​ക​ളി​ലെ മ​ദ്യം, മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റി​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യും അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ നി​രീ​ക്ഷ​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്ത​ണ​മെ​ന്നും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​സ്ത​ഫ ചൂ​ണ്ടി​ക്കാ​ട്ടി. ഓ​ണം സ്പെ​ഷ​ല്‍ ഡ്രൈ​വ് കാ​ല​യ​ള​വി​ല്‍ 14 അ​ബ്കാ​രി കേ​സു​ക​ളും 22 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളും 66 കോ​ട്പ കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

മ​ദ്യം, മ​യ​ക്കു​മ​രു​ന്നു​ക​ള്‍​ക്കെ​തി​രേ​യു​ള്ള വി​വ​ര​ങ്ങ​ളും പ​രാ​തി​ക​ളും 04933 227539, 9400069656, 04933 227653, 9400069645 എ​ന്ന ന​മ്പ​റു​ക​ളി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നും എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​റി​യി​ച്ചു.