ഫു​ഡ് ഫെ​സ്റ്റി​വ​ലൊ​രു​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍
Wednesday, September 4, 2024 5:24 AM IST
മ​ഞ്ചേ​രി: ഫ്ള​വേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ എ​ന്ന പേ​രി​ല്‍ ഐ​സി​എ​സ് ബ്ലൂ​മിം​ഗ് ബ​ഡ്സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രു​ക്കി​യ ഫു​ഡ് ഫെ​സ്റ്റി​വ​ല്‍ വൈ​വി​ധ്യ​മാ​യി. ഭ​ക്ഷ്യ​സു​ര​ക്ഷ​യു​ടെ​യും ഭ​ക്ഷ​ണം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ​യും പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​യു​ന്ന ഫെ​സ്റ്റി​വ​ല്‍ എ​ഫ്എ​ച്ച്സി തൃ​ക്ക​ല​ങ്ങോ​ട് ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​നി​ല്‍ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലൂ​മിം​ഗ് ബ​ഡ്സി​ലെ യു​വ പാ​ച​ക​ക്കാ​ര്‍ ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ച്ച ഇ​ന്ത്യ​യി​ലെ 29 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള ത​ദ്ദേ​ശീ​യ ഭ​ക്ഷ​ണ​ങ്ങ​ളും പാ​ശ്ചാ​ത്യ ചൈ​നീ​സ് അ​റേ​ബ്യ​ന്‍ ഭ​ക്ഷ​ണ ശൈ​ലി​ക​ളും ഫെ​സ്റ്റി​വ​ലി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​ന​ട​പ​ടി​ക​ള്‍, ആ​രോ​ഗ്യ​പ​ര​മാ​യ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന കീ​ട​നാ​ശി​നി​ക​ള്‍, സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളെ​ക്കു​റി​ച്ചും സു​നി​ല്‍ ബാ​ബു വി​ശ​ദീ​ക​രി​ച്ചു.


സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം എ​ങ്ങ​നെ ഉ​റ​പ്പാ​ക്കാം എ​ന്നി​വ​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഐ​സി​എ​സ് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ സ​പ്പോ​ര്‍​ട്ടിം​ഗ് സ്റ്റാ​ഫു​മാ​യു​ള്ള ച​ര്‍​ച്ച​യും ന​ട​ന്നു. പ്രി​ന്‍​സി​പ്പ​ല്‍ ടി.​പി. ഫൈ​സ​ല്‍, കെ. ​മ​മ്മു ഹാ​ജി, ടി.​എം. ഇ​ല്യാ​സ്, ബി​ബി ഹെ​ഡ് ഷി​ഫ്ന, ശാ​ക്കി​ര്‍ മ​ഞ്ഞ​പ്പ​റ്റ, സൈ​നു​ദീ​ന്‍ ല​ത്തീ​ഫി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.