മ​ണ്ണ് പ​രി​ശോ​ധ​ന തു​ട​ങ്ങി; വാ​ണി​യ​മ്പ​ലം മേ​ല്‍​പ്പാ​ല​ത്തി​ന് 20.9 കോ​ടി അ​നു​വ​ദി​ച്ചു
Wednesday, September 4, 2024 5:24 AM IST
വ​ണ്ടൂ​ര്‍: വ​ണ്ടൂ​ര്‍ വാ​ണി​യ​മ്പ​ലം റെ​യി​ല്‍​വെ മേ​ൽ​പ്പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണ് പ​രി​ശോ​ധ​ന തു​ട​ങ്ങി. പ​രി​ശോ​ധ​ന ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ല്‍​ക്കും. നാ​ലി​ട​ങ്ങ​ളി​ലെ മ​ണ്ണാ​ണ് പ​രി​ശോ​ധി​ക്കു​ക. രാ​ഹു​ല്‍​ഗാ​ന്ധി എം​പി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം വ​ണ്ടൂ​ര്‍ കാ​ളി​കാ​വ് റോ​ഡി​ലെ വാ​ണി​യ​മ്പ​ലം അ​ങ്ങാ​ടി​യി​ല്‍ റെ​യി​ല്‍​വെ മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണ​ത്തി​ന് റെ​യി​ല്‍​വെ മ​ന്ത്രാ​ല​യം 20.9 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

പ്ര​വൃ​ത്തി​യു​ടെ ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​ന് റോ​ഡ്സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള ലി​മി​റ്റ​ഡ് ഏ​ജ​ന്‍​സി ത​യാ​റാ​ക്കി​യ അ​ലൈ​ന്‍​മെ​ന്‍റ് എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ വി​ളി​ച്ചു ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സം ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ജ​ന്‍​സി, വാ​ണി​യ​മ്പ​ലം റോ​ഡി​ലെ ഗ​താ​ഗ​ത തി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രാ​ഫി​ക് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​ണ്ടാ​യി.


റെ​യി​ല്‍ ഇ​ന്ത്യ ടെ​ക്നി​ക്ക​ല്‍ ആ​ന്‍​ഡ് എ​ക്ക​ണോ​മി​ക് സ​ര്‍​വീ​സ്, എ​ന്‍​ജി​നി​യ​ര്‍ എ​സ്.​എ​സ്. ശോ​ഭി​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. റെ​യി​ല്‍​വേ ഭൂ​മി, ര​ണ്ട് സ്വ​കാ​ര്യ​ഭൂ​മി​ക​ള്‍, ടൗ​ണ്‍ സ്ക്വ​യ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ക. മ​ണ്ണ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞാ​ല്‍ ഉ​ട​നെ ഡി​പി​ആ​ര്‍ സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കും.

അ​തി​ന് ശേ​ഷ​മാ​ണ് സ്ഥ​ലം എ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ക. സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് പ്ര​വൃ​ത്തി​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ല്‍​കേ​ണ്ട​ത്. പ്ര​വൃ​ത്തി വേ​ഗ​മാ​ക്കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​മെ​ന്ന് മ​ണ്ണ് പ​രി​ശോ​ധ​നാ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച എ. ​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.