ചാ​ലി​യാ​റി​ല്‍ ശ​രീ​ര​ഭാ​ഗം ക​ണ്ടെ​ത്തി
Tuesday, September 3, 2024 7:50 AM IST
എ​ട​ക്ക​ര: വ​യ​നാ​ട് മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ചാ​ലി​യാ​ര്‍ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ ഒ​രു ശ​രീ​ര​ഭാ​ഗംകൂ​ടി ഇ​ന്ന​ലെ ക​ണ്ടെ​ത്തി. പോ​ത്തു​ക​ല്‍ അ​മ്പി​ട്ടാം​പൊ​ട്ടി​യി​ല്‍ ചാ​ലി​യാ​റി​ന്‍റെ തീ​ര​ത്തു​നി​ന്നാ​ണ് ഒ​രു കാ​ലി​ന്‍റെ ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്.

പു​ഴ​യോ​ര​ത്ത് പു​ല്ല​രി​യാ​ന്‍ പോ​യ​വ​ര്‍ നാ​യ ക​ടി​ച്ചു​വ​ലി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ശ​രീ​ര​ഭാ​ഗ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ത്തു​ക​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ശ​രീ​ര​ഭാ​ഗം ആം​ബു​ല​ന്‍​സി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു.


ര​ണ്ടാ​ഴ്ച​ക്കുശേ​ഷം ഞാ​യ​റാ​ഴ്ച​യും അ​മ്പി​ട്ടാം​പൊ​ട്ടി​യി​ല്‍ നി​ന്ന് ശ​രീ​ര​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ന്ന​ല​ത്തേ​ത​ട​ക്കം 80 മൃ​ത​ദേ​ഹ​ങ്ങ​ളും 175 ശ​രീ​ര ഭാ​ഗ​ങ്ങ​ളു​മാ​ണ് ചാ​ലി​യാ​റി​ല്‍നി​ന്നു ഇ​തു​വ​രെ ക​ണ്ടെ​ടു​ക്കാ​നാ​യ​ത്. ഇ​തി​ല്‍ 41 പു​രു​ഷ​ന്‍​മാ​രും 32 സ്ത്രീ​ക​ളും മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളും നാ​ല് പെ​ണ്‍​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.