നി​ല​മ്പൂ​ര്‍-​ഷൊ​ര്‍​ണൂ​ര്‍ പാ​ത​യി​ലെ യാ​ത്രാ​ദു​രി​തം അ​വ​സാ​നി​പ്പി​ക്ക​ണം: എ​ന്‍​വൈ​സി​എ​സ്
Tuesday, September 3, 2024 7:49 AM IST
അ​ങ്ങാ​ടി​പ്പു​റം: നി​ല​മ്പൂ​ര്‍-​ഷൊ​ര്‍​ണൂ​ര്‍ റെ​യി​ല്‍​പാ​ത​യി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ​ണ്ടി​ക​ള്‍ ഓ​ടി​ച്ച് യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും വൈ​കു​ന്നേ​രം എ​റ​ണാ​കു​ള​ത്തു നി​ന്നു പു​റ​പ്പെ​ട്ട് ഷൊ​ര്‍​ണൂ​രി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന എ​റ​ണാ​കു​ളം-​ഷൊ​ര്‍​ണൂ​ര്‍ മെ​മു സ​ര്‍​വീ​സ് നി​ല​മ്പൂ​രി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്നും എ​ന്‍​സി​പി​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​മ​നാ​ഥ​ന്‍ പ​റ​ഞ്ഞു.

നി​ല​മ്പൂ​ര്‍-​ഷൊ​ര്‍​ണൂ​ര്‍ റൂ​ട്ടി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ​ണ്ടി​ക​ളോ​ടി​ക്ക​ണ​മെ​ന്നും നി​ല​മ്പൂ​ര്‍-​ന​ഞ്ച​ന്‍​കോ​ട് പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്നും റെ​യി​ല്‍​വേ ഗേ​റ്റ് എ​ഫ്സി​ഐ റോ​ഡ് ന​ന്നാ​ക്കി തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​വൈ​സി​എ​സ് ജി​ല്ലാ ക​മ്മി​റ്റി അ​ങ്ങാ​ടി​പ്പു​റം റെ​യി​ല്‍​വെ സ്റ്റേ​ഷ​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.എ​ന്‍​വൈ​സി​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷെ​ബി​ന്‍ തൂ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എ. മ​ജീ​ദ്, കെ.​വി.​ദാ​സ്, മ​ധു​സൂ​ദ​ന​ന്‍, ഭാ​സ്ക്ക​ര​ന്‍​നാ​യ​ര്‍, ഷാ​ഹു​ല്‍ പൂ​പ്പ​ലം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.