ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് ഫ​ണ്ട് ന​ല്‍​കി
Thursday, September 5, 2024 4:56 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് കീ​ഴി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ല്‍ നാ​ലാ​മ​ത്തെ ഷി​ഫ്റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു സ​മാ​ഹ​രി​ച്ച ഫ​ണ്ട് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ നെ​ടു​മ്പ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി​ക്ക് തു​ക കൈ​മാ​റി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ 23 വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നാ​യി സ്വ​രൂ​പി​ച്ച 1873233 രൂ​പ​യാ​ണ് കൈ​മാ​റി​യ​ത്. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ത്തു​മ്മ ഇ​സ്മാ​യി​ല്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ക​ണ്ട​ത്തി​ല്‍, ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റ​ഹ്മ​ത്തു​ള്ള മൈ​ലാ​ടി, പ​ഞ്ചാ​യ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റ​ഷീ​ദ് വ​രി​ക്കോ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു കൂ​ടു​ത​ല്‍ ഫ​ണ്ട് സ​മാ​ഹ​രി​ച്ച മൂ​ന്നാം വാ​ര്‍​ഡ് മെം​ബ​ര്‍ സൈ​ത​ല​വി മു​പ്ര, 20ാം വാ​ര്‍​ഡ് മെം​ബ​ര്‍ ജെ​യ്മോ​ള്‍ വ​ര്‍​ഗീ​സ്, ഏ​ഴാം വാ​ര്‍​ഡ് മെം​ബ​ര്‍ അ​ബ്ദു​ള്‍ ക​രീം എ​ന്നി​വ​ര്‍​ക്ക് ച​ട​ങ്ങി​ല്‍ മൊ​മ​ന്‍റോ ന​ല്‍​കി. ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബ​ത്ത് മാ​ത്യു,

ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍, പ്ര​വാ​സി കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് സ​മാ​ഹ​രി​ച്ച 22,13,249 രൂ​പ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് ടി.​പി റീ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി​ക്ക് കൈ​മാ​റി.