പ​രി​യാ​പു​ര​ത്തി​ന് നേ​ട്ടം; മ​നോ​ജി​നും സോ​ജ​നും കാ​ര്‍​ഷി​ക പു​ര​സ്കാ​ര​ങ്ങ​ള്‍
Wednesday, September 4, 2024 5:24 AM IST
അ​ങ്ങാ​ടി​പ്പു​റം: കാ​ര്‍​ഷി​ക ഗ്രാ​മ​മാ​യ പ​രി​യാ​പു​ര​ത്തി​ന് അ​ഭി​മാ​ന​നേ​ട്ട​മാ​യി കാ​ര്‍​ഷി​ക പു​ര​സ്കാ​രം. അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​ര്‍​ക്കാ​യി കൃ​ഷി​ഭ​വ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് ഓ​വേ​ലി​ല്‍ സോ​ജ​ന്‍ (തേ​നീ​ച്ച ക​ര്‍​ഷ​ക​ന്‍), മ​നോ​ജ് ഇ​യ്യാ​ലി​ല്‍ (ക്ഷീ​ര ക​ര്‍​ഷ​ക​ന്‍) എ​ന്നി​വ​ര്‍ അ​ര്‍​ഹ​രാ​യി.

ഏ​ഴ് പ​ശു​ക്ക​ളും ഏ​ഴ് കി​ടാ​ങ്ങ​ളും മ​നോ​ജി​ന് സ്വ​ന്ത​മാ​യു​ണ്ട്. ദി​വ​സം ശ​രാ​ശ​രി 50 ലി​റ്റ​ര്‍ പാ​ല്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്നു​ണ്ട്. "കാ​ലി​ത്തീ​റ്റ​യു​ടെ വി​ല​വ​ര്‍​ധ​ന​വാ​ണ് പ്ര​ധാ​ന പ്ര​ശ്നം. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും സ​ര്‍​ക്കാ​രും കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​ക​ണം'. മ​നോ​ജ് പ​റ​ഞ്ഞു. പേ​രാ​വൂ​ര്‍ സ്വ​ദേ​ശി ചെ​റു​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം വി​ത്സി​യാ​ണ് മ​നോ​ജി​ന്‍റെ ഭാ​ര്യ. മ​ക്ക​ള്‍: സാ​വി​യോ, ആ​ല്‍​ഫി മ​രി​യ (ഇ​രു​വ​രും വി​ദ്യാ​ര്‍​ഥി​ക​ള്‍). ഫോ​ണ്‍: 9048171811, 9846344867.


വ​ന്‍ തേ​നി​ന്‍റെ 100 കൂ​ടു​ക​ളും ചെ​റു​തേ​നി​ന്‍റെ 15 കൂ​ടു​ക​ളു​മാ​ണ് സോ​ജ​ന്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വ​ന്‍ തേ​നി​ന് 300 രൂ​പ​യും ചെ​റു​തേ​നി​ന് 2000 രൂ​പ​യു​മാ​ണ് കി​ലോ​യ്ക്ക് വി​ല. "ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തേ​നി​ന് വി​പ​ണി ക​ണ്ടെ​ത്താ​നാ​ണ് പ്ര​യാ​സം.

വി​പ​ണി​യു​ണ്ടെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യും.’ സോ​ജ​ന്‍ പ​റ​ഞ്ഞു. മാ​ലാ​പ​റ​മ്പ് പ്ലാം​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം ജി​ന്‍​സി​യാ​ണ് സോ​ജ​ന്‍റെ ഭാ​ര്യ. മ​ക്ക​ള്‍: ഷോ​ണ്‍ (ദു​ബാ​യ്), ഡോ​ണ്‍ (വി​ദ്യാ​ര്‍​ഥി). ശു​ദ്ധ​മാ​യ വ​ന്‍​തേ​ന്‍, ചെ​റു​തേ​ന്‍ എ​ന്നി​വ​യ്ക്ക് സോ​ജ​നെ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 9846661945, 9846236354.