അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണം: വ്യാ​പാ​രി​ക​ള്‍
Wednesday, September 4, 2024 5:24 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ള്‍ വ്യാ​പാ​രി​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നും ഇ​തി​നെ​തി​രേ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പെ​രി​ന്ത​ല്‍​മ​ണ്ണ മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​ര​മാ​ന്ദ്യം മൂ​ലം ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പെ​രി​ന്ത​ല്‍​മ​ണ്ണ വ്യാ​പാ​ര​ഭ​വ​നി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​കു​ഞ്ഞു​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യൂ​സു​ഫ് രാ​മ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ക​ള​പ്പാ​ട​ന്‍ "ബെ​സ്റ്റ് മു​സ്ത​ഫ' അ​നു​സ്മ​ര​ണം ന​ട​ത്തി.


പി.​ടി.​എ​സ്. മൂ​സു, അ​സീ​സ് എ​ബാ​ദ്, അ​ക്രം ചു​ണ്ട​യി​ല്‍, ജ​മീ​ല ഇ​സു​ദ്ദീ​ന്‍, മ​നോ​ജ് മേ​ലാ​റ്റൂ​ര്‍, സ​മ​ദ്, അ​ഷ​റ​ഫ് പു​ത്തൂ​ര്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ല്‍ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. പു​തി​യ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി യൂ​സു​ഫ് രാ​മ​പു​രം (പ്ര​സി​ഡ​ന്‍റ്), മ​നോ​ജ് മേ​ലാ​റ്റൂ​ര്‍ (സെ​ക്ര​ട്ട​റി), സ​മ​ദ് പു​ലാ​മ​ന്തോ​ള്‍ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.