ആ​ന​ക്ക​യം സ്കൂ​ളി​ല്‍ ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​പോ​ഷ​ണ പ​ദ്ധ​തി
Tuesday, September 3, 2024 7:49 AM IST
ആ​ന​ക്ക​യം സ്കൂ​ളി​ല്‍ ഇം​ഗ്ലീ​ഷ് ഭാ​ഷാ മ​ഞ്ചേ​രി: വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇം​ഗ്ലീ​ഷ് ഭാ​ഷാ ശേ​ഷി വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന പ​ദ്ധ​തി​യാ​യ ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​പോ​ഷ​ണ പ​രി​പാ​ടി (ഇ​എ​ല്‍​ഇ​പി)​ക്ക് ആ​ന​ക്ക​യം ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. പി. ​ഉ​ബൈ​ദു​ള്ള എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ടോ​ട്ട് ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. സ​ലീ​മു​ദ്ദീ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ആ​രോ​ഗ്യ,വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​എം. അ​ബ്ദു​ള്‍​റ​ഷീ​ദ്, മ​ഞ്ചേ​രി എ​ഇ​ഒ എ​സ്. സു​നി​ത, ഡ​യ​റ്റ് ല​ക്ച​റ​ര്‍ എ​സ്. ബി​ന്ദു, കെ.​പി. ഇ​സ്ഹാ​ഖ്, പി.​എം. അ​ന്‍​വ​ര്‍ സാ​ദ​ത്ത്, സ്കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ കെ.​എം. മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി. ​ബീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.