എൺപതു പിന്നിട്ട പിതാക്കളെ ആദരിച്ച് വടക്കഞ്ചേരി പള്ളിയിൽ പിതൃസംഗമം
1535918
Monday, March 24, 2025 1:19 AM IST
വടക്കഞ്ചേരി: ലൂർദ്മാതാ ഫൊറോന പള്ളിയിൽ പിതൃവേദിയുടെ നേതൃത്വത്തിൽ പിതൃസംഗമം നടന്നു. പിതാക്കൻമാരുടെ കാഴ്ച സമർപ്പണത്തോടെയായിരുന്നു ശുശ്രൂഷകൾ ആരംഭിച്ചത്.
ആഘോഷമായ ദിവ്യബലിക്ക് ഫൊറോന വികാരിയും പിതൃവേദി യൂണിറ്റ് ഡയറക്ടറുമായ ഫാ. അഡ്വ. റെജി പെരുമ്പിള്ളിൽ കാർമികത്വം വഹിച്ചു. ഫാ. ആന്റോ തൈക്കാട്ടിൽ സന്ദേശം നൽകി.
നേർച്ച, സ്നേഹവിരുന്ന്, സെമിനാർ എന്നിവയായിരുന്നു പരിപാടികൾ. പാരിഷ് ഹാളിൽ നടന്ന പിതൃസംഗമം ഫാ. അഡ്വ. റെജി പെരുമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റെജി സെബാസ്റ്റ്യൻ പൊടിമറ്റത്തിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ടോണി ചേക്കയിൽ അനുഗ്രഹപ്രഭാഷണം നടത്തി. സെക്രട്ടറി ഷാജി ആന്റണി ചിറയത്ത്, ട്രഷറർ സിജു കവിയിൽ എന്നിവർ പ്രസംഗിച്ചു. ഇന്റർനാഷണൽ ട്രെയ്നർ അഡ്വ.ഡോ.കെ.ജെ. കുഞ്ഞിപ്പാലു സെമിനാർ നയിച്ചു. 80 വയസ് പിന്നിട്ട മുതിർന്ന പിതാക്കന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചായിരുന്നു പിതൃ സംഗമം സംഘടിപ്പിച്ചത്.
സേവ്യർ ചിരിയങ്കണ്ടത്ത്, ബോബി പുതുപറമ്പിൽ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, കൈക്കാരന്മാരായ ജോസ് ചുക്കനാനിയിൽ, ജെയിംസ് പൂതംകുഴി ,ദേവാലയ ശുശ്രൂഷി ജോൺ മണക്കളത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.