ഗ്രാമീണറോഡ് നവീകരണം: പട്ടാമ്പിയിൽ ആറുകോടിയുടെ പദ്ധതികൾക്കു അനുമതി
1535910
Monday, March 24, 2025 1:19 AM IST
ഷൊർണൂർ: ഗ്രാമീണ റോഡ് നവീകരണത്തിന് പട്ടാമ്പിയിൽ ആറുകോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. മുഖ്യമന്ത്രിയുടെ റോഡ് പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി മുഹമ്മദ് മുഹ്സിൻ എംഎൽഎ നിർദേശിച്ച റോഡുകൾക്കാണു ഭരണാനുമതി ലഭിച്ചത്.
2024- 25 വർഷത്തെ സംസ്ഥാന ബജറ്റിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 1,000 കോടി രൂപ അനുവദിച്ചിരുന്നു.
പട്ടാമ്പി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെയും നഗരസഭയിലെയും 21 ഗ്രാമീണ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഓങ്ങല്ലൂർ പഞ്ചായത്തിലെ പാറയിൽ ക്ഷേത്രം- മരുതൂർ റോഡ് 40 ലക്ഷം, മരുതൂർ പള്ളി- കള്ളാടിപ്പറ്റ-വടക്കേക്കര പള്ളി- മരുതൂർ- വടക്കേക്കര- നാലു സെന്റ്- കള്ളാടിപ്പറ്റ- പാറയിൽ ക്ഷേത്രം റോഡ് 30 ലക്ഷം, വാടാനാംകുറുശ്ശി- കുഴിയാനാംകുന്ന്- ഈങ്ങച്ചാൽ മില്ലുമുതൽ പോർക്കോട്ടുപറമ്പ് റോഡുവരെ 30 ലക്ഷം, കൊപ്പം പഞ്ചായത്തിലെ കൊപ്പം- എടപ്പലം റോഡ് റീടാറിംഗ് 45 ലക്ഷം, തൃത്താല കൊപ്പം-അയ്യപ്പൻകാവ് റോഡ് റീടാറിംഗ് 30 ലക്ഷം, കൊപ്പം- എറയൂർ അമ്പലം റോഡ് 25 ലക്ഷം, മുതുതല പഞ്ചായത്തിലെ കൊടുമുണ്ട- കുളപ്പുറത്തുപാറ റോഡ് 45 ലക്ഷം, മുതുതല സെന്റർ- കൊഴിക്കോട്ടിരി പോസ്റ്റോഫീസ് റോഡ് 30 ലക്ഷം, പെരുമുടിയൂർ- കൊഴിക്കോട്ടിരി 25 ലക്ഷം, പട്ടാമ്പി നഗരസഭയിലെ നമ്പ്രം റോഡ് റീടാറിംഗ് 35 ലക്ഷം, ആക്കുന്ന് റോഡ് റീ കോൺക്രീറ്റിംഗ് 25 ലക്ഷം, ആമയൂർ പറക്കാട് റോഡ് റീടാറിംഗ് 25 ലക്ഷം, മണ്ടനാട് ലക്ഷംവീട് കോളനി റീടാറിംഗ് 15 ലക്ഷം, വല്ലപ്പുഴ പഞ്ചായത്തിലെ തറക്കൽപ്പടി- ഈത്തപ്പടി- മനയ്ക്കൽപടി റോഡ് 25 ലക്ഷം, ചേരിക്കല്ല്- മാട്ടായ- യാറം റോഡ് 25 ലക്ഷം, തെങ്ങുംവളപ്പ്- ഞാളച്ചിറക്കുളം റോഡ് 25 ലക്ഷം, യാറം കത്തുകല്ല്- റോഡ് 25 ലക്ഷം, തിരുവേഗപ്പുറ പഞ്ചായത്തിലെ കാളഞ്ചിറ-പറക്കല്ല്-മനക്കൽപ്പീടിക റോഡ് 30 ലക്ഷം, നടുവട്ടം-തെക്കുംമല റോഡ് 30 ലക്ഷം, കൊളപ്രത്തൊടി- പൊറ്റേകാട്ടുതൊടി റോഡ് 25 ലക്ഷം, ഓടുപാറ എയർപോട്ട് പറമ്പ് റോഡ് 15 ലക്ഷം എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണം ഏതാണ്ട് 90 ശതമാനത്തോളം പൂർത്തീകരിച്ചിട്ടുണ്ട്.
നഗരസഭയിൽ ഉൾപ്പെട്ട റോഡുകളുടെ ടെൻഡർ നടപടികൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ടെന്നു മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു.