കേന്ദ്ര വന്യജീവി സംരക്ഷണനിയമം ഭേദഗതിചെയ്യണം: കേരള കോൺഗ്രസ്
1535743
Sunday, March 23, 2025 6:40 AM IST
വടക്കഞ്ചേരി: 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതിചെയ്ത് മലയോര കർഷകർക്ക് ജീവിക്കാൻ ആവശ്യമായ സാഹചര്യമുണ്ടാക്കണമെന്ന് സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ് ചെയർമാനും കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് കേരള കോൺഗ്രസ് സമരരംഗത്തുണ്ടാകും. ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ എംഎൽഎമാരും സംസ്ഥാന നേതാക്കളും 27ന് ന്യൂഡൽഹിയിൽ ധർണ നടത്തും.
ഇതിനു മുന്നോടിയായി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാറിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയോരവാഹനപ്രചരണജാഥയുടെ ആദ്യദിവസ സമാപനസമ്മേളനം വടക്കഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തരൂർ നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി നടയത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ടൈറ്റസ് ജോസഫ്, ജില്ലാ സെക്രട്ടറിമാരായ തോമസ് ജോൺ കാരുവളളിൽ, ബിജു പുലിക്കുന്നേൽ, ജോസ് വടക്കേക്കര, സന്തോഷ് അറയ്ക്കൽ, സതീഷ് ആലത്തൂർ, ബിജു പുഴക്കൽ, സ്റ്റേറ്റ് കമ്മിറ്റി മെംബർമാരായ ജോസഫ് മറ്റത്തിൽ, മേരിക്കുട്ടി കണ്ടംപറമ്പിൽ, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രേമ കൃഷ്ണകുമാർ, ജോൺ മണക്കളം, ജോയി കുന്നത്തേടത്ത്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ രാജു എന്നിവർ പ്രസംഗിച്ചു.
പാലക്കാട്: മലയോരജാഥ രണ്ടാംദിവസം മലന്പുഴ ആനക്കല്ലിൽ നിന്നും തുടങ്ങി. ആനക്കല്ലിൽ നടന്ന ഉദ്ഘാടനസമ്മേളനം സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു.
സി.സി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.ജോസ് ജോസഫ്, കെ.എം. വർഗീസ്, ഓഫീസ് ചാർജ് ജനറൽസെക്രട്ടറി തോമസ് ജോണ് കാരുവള്ളി, ജോസ് വടക്കേക്കര, ജോഷ്വാ രാജു, സാജൻ ധോണി, മധു ദണ്ഡപാണി, ആർ. സുരേഷ്, എൽ. കൃഷ്ണമോഹൻ, എൻ. വേണു, ടോണി മലന്പുഴ, എന്നിവർ പ്രസംഗിച്ചു. ആനക്കല്ലിൽ നടന്ന ഉദ്ഘാടനസമ്മേളനത്തിൽ ജാഥാക്യാപ്റ്റൻ അഡ്വ.കെ. കുശലകുമാറിന് സ്വീകരണം നൽകി.