ലഹരിക്കെതിരേ പ്രതിഷേധ ജ്വാല
1535915
Monday, March 24, 2025 1:19 AM IST
മണ്ണാർക്കാട്: ശ്രീകൃഷ്ണപുരം ഇടവകയിൽ എകെസിസിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വികാരിയും യൂണിറ്റ് ഡയറക്ടറുമായ ഫാ. ഷേർജോ മലേകുടിയിൽ ഉദ്ഘാടനം ചെയ്തു. എകെസിസി യൂണിറ്റ് പ്രസിഡന്റ് മേലെടം ജോഷി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. യൂണിറ്റ് പ്രതിനിധി ആലപ്പാട്ട് ടോം ഫിലിപ്പോസ് നന്ദി പറഞ്ഞു.