കർഷക, റോഡ് ആവശ്യങ്ങളുന്നയിച്ച് സിപിഐ അയിലൂർ ലോക്കൽ സമ്മേളനം
1536510
Wednesday, March 26, 2025 1:56 AM IST
നെന്മാറ: വന്യജീവി ആക്രമണത്തിൽ നിന്നും മലയോര കർഷകരെ രക്ഷികുക, ഒലിപ്പാറ - നെന്മാറ റോഡിന്റെ നിർമാണം ഉടൻ പൂർത്തികരിക്കുക എന്നീ ആവശ്യങ്ങൾ സിപിഐ അയിലൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൊതുസമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. ബിജു വി. ജോസഫ് അധ്യക്ഷനായി. എൻ.ജി. മുരളീധരൻ നായർ, കെ. രാജൻ, മണ്ഡലം സെക്രട്ടറി വി. കൃഷ്ണൻകുട്ടി, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.എൻ. മോഹൻ, പി. രാമദാസ്, പി.സി. മണികണ്ഠൻ, ആർ. ചന്ദ്രൻ, പി. രഘു, ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം വിജയന് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. പി. രഘു അധ്യക്ഷനായി. ലോക്കൽ സെക്രട്ടറിയായി പി.സി. മണികണ്ഠനെയും ജോയിന്റ് സെക്രട്ടറിയായി മായൻകുട്ടിയെയും ഐക്യകണ്ഠേന സമ്മേളനം തെരഞ്ഞെടുത്തു.