ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ഗുണഭോക്തൃ സംഗമം
1536511
Wednesday, March 26, 2025 1:56 AM IST
കൊഴിഞ്ഞാമ്പാറ: ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പിഎംഎവൈ ആവാസ്പ്ലസ് ഗുണഭോക്തൃ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ബി. സിന്ധു അധ്യക്ഷത വഹിച്ചു. ജോയിന്റ് ബിഡിഒ ഷൺമുഖൻ സ്വാഗതം പറഞ്ഞു.
ബിഡിഒ മൃദുല പദ്ധതി വിശദീകരണം നടത്തി.
എൻ.കെ. മണികുമാർ, ബിന്ദു വിജയൻ, വിശാലാക്ഷി, എം. സുബൈറത്ത്, കെ. സരിത, കെ.ജി. സരോജ, കെ. സതീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.