വണ്ടാഴി കൂട്ടപ്പുര അത്തിക്കുളമ്പ് റോഡിന്റെ ശോച്യാവസ്ഥക്കെതിരേ നാട്ടുകാർ രംഗത്ത്
1535912
Monday, March 24, 2025 1:19 AM IST
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട കൂട്ടപ്പുര- അത്തിക്കുളമ്പ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തു വരുന്നു.
കാൽനടയാത്രപോലും പറ്റാത്തവിധം റോഡ് തകർന്നു കിടക്കുന്നതു സംബന്ധിച്ച് നിരവധിതവണ അധികൃതർക്കു പരാതി നൽകിയിട്ടും നടപടിയില്ലാത്തതാണ് നാട്ടുകാർ സമരരംഗത്തുവരാൻ കാരണമായിട്ടുള്ളത്.
നൂറുകണക്കിനു കുടുംബങ്ങളുടെ സഞ്ചാരമാർഗമാണ് അധികൃതരുടെ അനാസ്ഥയിൽ തടസപ്പെട്ടുകിടക്കുന്നത്. മഴക്കാലമായാൽ ഇതിലൂടെയുള്ള യാത്രാദുരിതം കൂടും.
അത്തിക്കുളമ്പിൽനിന്നും അണക്കപ്പാറ ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴി കൂടിയാണിത്. പതിറ്റാണ്ടുകളായി നാട്ടുകാർ ഉപയോഗിച്ചു വരുന്ന വഴിയാണി ത്. അത്തിക്കുളമ്പിനോടുചേർന്ന് റോഡിന്റെ അരികുകെട്ടി സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.