വനംവകുപ്പിനെതിരേ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധം
1536249
Tuesday, March 25, 2025 6:36 AM IST
വടക്കഞ്ചേരി: മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പെടെയുള്ളവർക്കെതിരേ വനംവകുപ്പ് കേസെടുത്തതിൽ കത്തോലിക്ക കോണ്ഗ്രസ് വടക്കഞ്ചേരി ഫൊറോന കമ്മിറ്റി പ്രതിഷേധിച്ചു. രാജഭരണകാലംമുതൽ കോതമംഗലത്തുനിന്ന് തട്ടേക്കാട് വഴി മൂന്നാറിലേക്ക് ഉണ്ടായിരുന്ന രാജപാതയാണ് വനംവകുപ്പ് ഏറ്റെടുത്ത് ഗതാഗതം നിരോധിച്ചത്. ഇതിനെതിരേയാണ് മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പെടെയുള്ള ആയിരക്കണക്കിനാളുകൾ സമാധാനപരമായി പ്രതിഷേധിച്ചത്.
വനംവകുപ്പ് നീതി പാലിക്കണമെന്നും കേസുകൾ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം വൻ പ്രതിഷേധം നടത്തുമെന്നും ഫൊറോനസമിതി മുന്നറിയിപ്പ് നൽകി.
പ്രതിഷേധയോഗത്തിൽ ഫൊറോന പ്രസിഡന്റ് ഡെന്നി തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ, ഗ്ലോബൽ ജനറൽസെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ടോണി പൂഞ്ചംകുന്നേൽ, തോമസ് ആന്റണി, ബെന്നി ആന്റണി, ജിജോ അറയ്ക്കൽ, ജോസ് വടക്കേക്കര, സേവ്യർ കലങ്ങോട്ടിൽ, റെനി അറയ്ക്കൽ, ടെന്നി അഗസ്റ്റിൻ, ജെയിംസ് പാറയിൽ, കുര്യൻ തോമസ്, എബി വടക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു. ജനകിയ ആവശ്യം ഉന്നയിച്ച് സമാധാനപരമായി നടത്തിയ സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ നടപടി പിൻവലിച്ച് പാത സഞ്ചാരയോഗ്യമാക്കി ജനങ്ങൾക്ക് വിട്ടുനൽകണമെന്നും യോഗം ആവശ്യപ്പെട്ടു.