കേരള കോൺഗ്രസ്-എം മലയോരജാഥയ്ക്കു സമാപനം
1535917
Monday, March 24, 2025 1:19 AM IST
പാലക്കാട്: കേരള കോൺഗ്രസ്- എം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മലയോരജാഥ മൂന്നാംദിവസം കടമ്പഴിപ്പുറത്ത് സമാപിച്ചു.
സമാപന സമ്മേളനം കേരള യൂത്ത് ഫ്രണ്ട്- എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു.
ഏഴു നിയോജക മണ്ഡലങ്ങളിലൂടെ 16 പഞ്ചായത്തുകളിലെ 36 കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ ജാഥയ്ക്കു വൻ സ്വീകരണമാണ് ലഭിച്ചത്.
മലയോര മേഖലയിലെ ആയിരക്കണക്കിനു കർഷകരുടെയും തൊഴിലാളികളുടെയും സാന്നിധ്യവും പങ്കാളിത്തവും ജാഥയിലുടനീളം ദൃശ്യമായിരുന്നു. വന്യജീവി ആക്രമണങ്ങൾക്കെതിരേ മലയോര ജനതയുടെ സുരക്ഷിതത്വം ഉറപ്പാക്കുക, 1972ലെ വന്യജീവിസംരക്ഷണ നിയമം പൊളിച്ചെഴുതുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള കോൺഗ്രസ്- എം ജില്ലാ പ്രസിഡന്റ് ജാഥാക്യാപ്റ്റനായ മലയോര ജാഥയ്ക്കാണ് ഇന്നലെ സമാപനമായത്.
സമാപനദിനമായ ഇന്നലെ രാവിലെ 9.30ന് തുടങ്ങിയ മലയോരജാഥയുടെ അട്ടപ്പാടിയിൽ കോട്ടത്തറയിൽ നടന്ന ഉദ്ഘാടന സമ്മേളനംമുൻഎംഎൽഎ ജോണി നെല്ലൂർ നിർവഹിച്ചു.
മലയോരജാഥയ്ക്ക് സജീവ് മാത്യു, മധു ദണ്ഡപാണി, സാജൻ ധോണി, എ കെ അനിൽകുമാർ , സുനിൽദാസ് തരൂർ , സന്തോഷ് കാഞ്ഞിരപ്പാറ, റെനിരാജ് മാസ്റ്റർ , ടിബിൻ വർഗീസ്, കെ.എം. വർഗീസ്, തോമസ് ജോൺ കാരുവള്ളി, സാജൻ ധോണി, ജോസ് വടക്കേക്കര, കെ.ഡി. വിൽസൺ, വിൽസൺ കണ്ണാടൻ, എൽ. കൃഷ്ണ മോഹൻ, ആർ. സുരേഷ്, കാജാഹുസൈൻ, സുരേഷ് നെന്മാറ, സ്റ്റാൻലി ജെയിംസ്, ബേബി പാണൂചിറ, കെ.എം. ഉണ്ണികൃഷ്ണൻ, ബിജു പുഴക്കൽ തുടങ്ങിയ നേതാക്കൾ മൂന്നു ദിവസങ്ങളിലായി നേതൃത്വം നൽകി.