ലഹരിമാഫിയയുടെ ആക്രമണത്തിൽ പ്രതിഷേധം
1535908
Monday, March 24, 2025 1:19 AM IST
മണ്ണാർക്കാട്: ആർഎസ്എസ് പ്രവർത്തകർക്കുനേരേ ലഹരിമാഫിയ നടത്തിയ ആക്രമണം ആസൂത്രിതമാണെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആർഎസ്എസ് ജില്ലാ സഹ കാര്യവാഹ് പി.എ. അരുൺ പറഞ്ഞു.
തെങ്കര ചിറപ്പാടത്ത് നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആനമൂളി ലഹരിമാഫിയയുടെ പിടിയിലാണ്. ലഹരി കച്ചവടം നടത്തി ചെറുപ്പക്കാരെ വഴിതെറ്റിക്കുകയാണ്.
ലഹരിക്കെതിരേ പ്രതിഷേധിക്കുന്നവർ തന്നെയാണ് ലഹരി കച്ചവടത്തിന് ഒത്താശ ചെയ്യുന്നതെന്നും ഇത്തരക്കാരെ നിലക്കു നിർത്താൻ ഭരണ സംവിധാനം പോലീസിനെ അനുവദിക്കുന്നില്ലെന്നു മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ജില്ലാ സെക്രട്ടറി ബി. മനോജ് പറഞ്ഞു.
മണ്ണാർക്കാട് ഖണ്ഡ് സംഘചാലക് കെ. കൃഷ്ണദാസ്, ഖണ്ഡ് സമ്പർക്ക പ്രമുഖ് എ. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. തെങ്കരയിൽ നിന്നും പ്രകടനം ആരംഭിച്ച് ചിറപ്പാടം സെന്ററിൽ അവസാനിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ആർഎസ്എസ് മണ്ണാർക്കാട് ഖണ്ഡ് കാര്യവാഹ് ഷിബു, മണ്ഡൽ ശാരീരിക് പ്രമുഖ് സതീഷ് എന്നിവർക്ക് നേരെ ലഹരി മാഫിയയുടെ ആക്രമണമുണ്ടായത്.