ബ്രൂവറി കമ്പനി വെള്ളമെത്ര ഉപയോഗിക്കുമെന്നു സർക്കാർ വ്യക്തമാക്കണം: സി.ആർ. നീലകണ്ഠൻ
1536277
Tuesday, March 25, 2025 6:59 AM IST
പാലക്കാട്: എലപ്പുള്ളിയിലെ ബ്രൂവറി കമ്പനി എത്രലിറ്റർ വെള്ളമാണ് ഉപയോഗിക്കുക എന്നുവ്യക്തമാക്കാൻ സർക്കാർ തയാറാകണമെന്നു പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ.
സർക്കാറിന്റെ കൈയിലോ വാട്ടർ അഥോറിറ്റിയുടെ കൈയിലോ ഇതിനു വ്യക്തമായ കണക്കില്ല. വൻഅഴിമതി നടത്താനാണ് കണക്കുകൾ വെളിപ്പെടുത്താൻ സർക്കാർ മടിക്കുന്നതെന്നും കുറ്റപ്പെടുത്തി.
എലപ്പുള്ളിയില്‍ ബ്രൂവറി ഡിസ്റ്റിലറി തുടങ്ങുന്നതിനെതിരേ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ് നടത്തുന്ന നൂറുമണിക്കൂര്‍ നിരാഹാരസമരം മൂന്നാംദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് രാജൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം, മുൻമന്ത്രി വി.സി. കബീർ, ഹരിഗോവിന്ദൻ മാസ്റ്റർ, ബി. ഇക്ബാൽ, ജി. ശിവരാജൻ, സതീഷ് പഴകുളം, അജയൻ നൂറനാട്, ടോമി പാലക്കൽ, ജോസ് പൂമല, ഇ.എം. ബാബു, മാത്യു ചെറുപറമ്പൻ, ഗിവർഗീസ്തുടങ്ങിയവർ പ്രസംഗിച്ചു.