മുതലമടയിൽനിന്നുള്ള മാങ്ങ നിയമസഭാംഗങ്ങൾക്ക് എത്തിച്ചുനൽകി
1536503
Wednesday, March 26, 2025 1:55 AM IST
മുതലമട: സ്പീക്കറുടെ നിർദേശപ്രകാരം നിയമസഭയിലെ മുഴുവൻ അംഗങ്ങൾക്കും മുതലമടയിൽ നിന്നുള്ള മാങ്ങ എത്തിച്ചുനൽകി കെ. ബാബു എംഎൽഎ. മാങ്ങകർഷകരുടെ പ്രശ്നങ്ങൾ സബ്മിഷനിലൂടെ നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെയാണ് സ്പീക്കർ എ. എൻ. ഷംസീർ കെ. ബാബു എംഎൽഎയോട് മുഴുവൻ നിയമസഭാ സാമാജികർക്കും മാങ്ങ നൽകണമെന്നു അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് മുതലമടയിലെ മാങ്ങാകർഷകർ എല്ലാ മന്ത്രിമാർക്കും നിയമസഭാ സാമാജികർ, ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്കാവശ്യമായ മാങ്ങ പാക്ക് ചെയ്ത് അയച്ചു. കെ.ബാബു എംഎൽഎ സ്പീക്കർക്ക് നേരിട്ടു മാങ്ങ പായ്ക്കറ്റ് നൽകി. മാങ്ങ തിരുവനന്തപുരത്ത് എത്തിച്ചുനൽകിയ വി എഫ്പിസിക്ക് സ്പീക്കർ നന്ദി അറിയിക്കുകയും ചെയ്തു.