നാലായിരത്തോളം റേഷൻവ്യാപാരികളെ കുറയ്ക്കാനുള്ള നീക്കം അംഗീകരിക്കില്ല: റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ
1536279
Tuesday, March 25, 2025 6:59 AM IST
പാലക്കാട്: കേരളത്തിലെ റേഷൻകടകളിൽ വ്യാപാരം കുറവുവരുന്ന നാലായിരത്തോളം വരുന്ന ചില്ലറ വ്യാപാരികളെ ഒഴിവാക്കുവാനുള്ള നിർദേശം ഒരു കാരണവശാലും അനുവദിക്കില്ലെന്നു ഓൾ കേരളാ റീട്ടെയിൽ റേഷൻഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുൻഎംഎൽഎ ജോണി നെല്ലൂർ. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് വി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. റേഷൻവ്യാപാരികളുടെ മിനിമം വേതനം 3000 രൂപയാക്കുക, കടവാടക അനുവദിക്കുക, പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ ലൈസൻസുകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ അടങ്ങിയ നിവേദനം മന്ത്രിക്കു സമർപ്പിക്കുവാൻ തീരുമാനമായി. ജില്ലാ ജനറൽ സെക്രട്ടറി എ. കൃഷ്ണൻ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.എം.അബ്ദുൾ സത്താർ, താലൂക്ക് നേതാക്കൾ പ്രസംഗിച്ചു.