റാലിയും ഫ്ലാഷ്മോബുമായി ക്ഷയരോഗ ദിനാചരണം
1536509
Wednesday, March 26, 2025 1:56 AM IST
അഗളി: ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആശുപത്രി കോൺഫറൻസ് ഹാളിൽ ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഷോളയൂർ ഉന്നതിയിൽനിന്നും കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ക്ഷയരോഗ ദിനാചരണ സന്ദേശവുമായി റാലി നടത്തി.
മെഡിക്കൽ ഓഫീസർ ഡോ. ബിനോയ് അധ്യക്ഷനായി. അട്ടപ്പാടി ടിബി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. രേഷ്മ ക്ഷയരോഗ ബോധവത്കരണ ക്ലാസെടുത്തു.
ഡോ. ജിഷ്ണു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ.എസ്. ഷെർലി, എസ്. ശബാജ് എന്നിവർ പ്രസംഗിച്ചു. ട്രൈബൽ പ്രമോട്ടർമാർ, ഹെൽത്ത്ഇൻസ്പെക്ടർ, നഴ്സുമാർ, അങ്കണവാടി, ആശ, ആരോഗ്യപ്രവർത്തകർ പങ്കെടുത്തു. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. കാളിസ്വാമി സ്വാഗതവും കൗസല്യ നന്ദിയും പറഞ്ഞു.
ചിറ്റൂർ: നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പരിസരത്തു നിന്നാരംഭിച്ച ബോധവത്കരണ റാലി വൈസ് പ്രസിഡന്റ് കെ. സതീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. അനിത, മെഡിക്കൽ ഓഫീസർ ഡോ. ശങ്കരസുബ്രഹ്്മണ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.ജി. ഗോപകുമാർ, പബ്ലിക് ഹെൽത്ത് നേഴ്സ് താജിതാബീഗം എന്നിവർ പ്രസംഗിച്ചു. വിളയോടി കരുണ നഴ്സിംഗ് കോളജിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.